ശ്രേയസ് നയിക്കുന്നു, ഇഷാൻ വിക്കറ്റ് കീപ്പർ; നാലാം ഏകദിനം ആരംഭിച്ചു, ഇന്ത്യക്ക് ബൗളിങ്
India vs New Zealand 4th ODI
ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ബേ ഓവലിലാണ് മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 2-0 എന്ന നിലയിലാണ്. മൂന്നാം മത്സരം മഴമൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. സോണി സ്പോർട്സ് നെറ്റ് വർക്കിലും സോണി ലിവ് ആപ്പിലും മത്സരങ്ങൾ തത്സമയം കാണാം.
ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി നായകൻ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലും അവസാന രണ്ട് ഏകദിനങ്ങൾക്ക് ഇല്ല. ഇഷാൻ കിഷനാണ് ഇന്ന് വിക്കറ്റ് കീപ്പർ. ഗില്ലിന് പകരം ഓപ്പണറായി ഋതുരാജ് ഗെയ്ക്വാദ്.
പ്ലേയിങ് ഇലവൻ: രോഹിത് ശർമ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, നമാൻ ധിർ, അക്വിബ് നബി, കുൽദീപ് യാദവ്, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ് Also Read: ഉർവശി മദ്യപാനിയെന്നായിരുന്നു മനോജ് കെ ജയന്റെ ആരോപണം; കോടതിയിൽ നാടകീയ രംഗങ്ങൾ
