Career In Malayalam

Sat, 12 Sep 2026

Notifications

  1. വാര്‍ത്താലോകം
  2. കരിയര്‍



കേരളത്തിലെ സ്‌കൂളുകൾ ആഗോളതലത്തിലേക്ക്; മലേഷ്യൻ ലിങ്കൺ യൂണിവേഴ്‌സിറ്റിയുമായി കൈകോർത്ത് മലയാളി സ്റ്റാർട്ടപ്പ്

കേരളത്തിലെ സ്‌കൂളുകൾ ആഗോളതലത്തിലേക്ക്; മലേഷ്യൻ ലിങ്കൺ യൂണിവേഴ്‌സിറ്റിയുമായി കൈകോർത്ത് മലയാളി സ്റ്റാർട്ടപ്പ്കേരളത്തിലെ സ്‌കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാവസരങ്ങൾ ലഭ്യമാക്കുന്നതിനായി പ്രമുഖ മലയാളി എഡ്ടെക് സ്റ്റാർട്ടപ്പായ 'റിസോർസിയോ' (RESORCIO), മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി (QS റാങ്കിംഗ്: 638) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. സെപ്റ്റംബർ 7-ന് മലേഷ്യയിലെ പെറ്റാലിംഗ് ജയ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ലിങ്കൺ യൂണിവേഴ്‌സിറ്റി പ്രസിഡന്റും വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. അമിയ ഭൗമിക്, റിസോർഷ്യോ കോ-ഫൗണ്ടറും സി.ഒ.ഒ-യുമായ റോബിൻസ് ജെ. ആലപ്പാട്ട് എന്നിവർ കരാറിൽ ഒപ്പുവെച്ചു. ലിങ്കൺ യൂണിവേഴ്‌സിറ്റി പ്രതിനിധികളായ പ്രൊഫ. ഡാറ്റിൻ ഡോ. ഹാഫിസ ചെ ഹസ്സൻ, ഡോ. മിഥുൻ ചക്രവർത്തി, ഡോ. വിവേകാനന്ദം ബാലസുബ്രഹ്‌മണ്യം എന്നിവരും പങ്കെടുത്തു.