1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala House has to pay per day 15000 Rent

ഒരു ദിവസത്തേക്ക് വാടക 15,000 രൂപ ! ഗവർണറുടെ ഫോർച്യൂണറിന് സതീശന്റെ ഗ്രീൻ സിഗ്നൽ, ധൂർത്ത്

Fortuner, Kerala House, Kerala House has to pay per day 15000 Rent, Om Prakash mathur, VD Satheesan
Om Prakash Mathur and VD Satheesan

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ ധൂർത്ത് തുടരുന്നു. ഗവർണർ ഓം പ്രകാശ് മാഥൂറിനായി കേരള ഹൗസ് വാടകയ്‌ക്കെടുത്ത ഫോർച്യൂണറിന് ഒരുദിവസം നൽകേണ്ടത് 15,000 രൂപ ! 
 
ദിവസ വാടകയ്‌ക്കെടുത്ത ടൊയോട്ട ഫോർച്യൂണർ കേരള ഹൗസിൽ എത്തി. ദിവസേന 15,000 രൂപ വാടക കൊടുക്കേണ്ടിവരുമ്പോൾ സർക്കാർ ഖജനാവിന് അത് വലിയ ചെലവാകും. ഡൽഹിയിലെ കേരള ഹൗസിൽ എത്തിയാൽ മുഖ്യമന്ത്രി വി.ഡി.സതീശനും ഈ വാഹനമായിരിക്കും ഉപയോഗിക്കുക. 
 
മൂന്ന് വർഷം മുൻപ് വാങ്ങിയ ഇന്നോവ ക്രിസ്റ്റ ഇപ്പോഴും പൂർണ പ്രവർത്തനക്ഷമതയോടെ കേരള ഹൗസിൽ കിടപ്പുണ്ട്. എന്നിട്ടും ഗവർണർക്കായി പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഗവർണർക്ക് ഉയരക്കൂടുതൽ ഉണ്ടെന്ന വിചിത്ര ന്യായീകരണമാണ് കേരള ഹൗസിന്റെ ഭാഗത്തുനിന്നുള്ളത്. ഗവർണർക്ക് ആറടിയിലേറെ പൊക്കമുണ്ട്. അതിനാൽ കൂടുതൽ സൗകര്യത്തിനായാണ് ടൊയോട്ട ഫോർച്യൂണർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത്. Also Read: മുറസു ചുഴലിക്കാറ്റ് കരയിൽ, മൂന്ന് ചക്രവാതചുഴികൾ; നവംബർ എട്ട് വരെ മഴ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മോദി രാജ്യത്തോടെ നുണ പറയുന്നത് നിർത്തണം, പ്രധാനമന്ത്രിയായി തുടരുന്നത് വിദേശ സഹായത്തോടെ: സംവാദത്തിന് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി