1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Rashi Phalam 2025 Hindu

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

Rashi Phalam 2025
തുലാം രാശിക്കാരുടെ ഭവനാന്തരീക്ഷത്തില്‍ അപരചിതര്‍ മൂലം ദോഷമുണ്ടാകാനിടയുണ്ട്. അതിനാല്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കടബാധ്യത അലട്ടാന്‍ സാധ്യതയുണ്ട്. പങ്കാളിയില്‍ നിന്ന് സഹകരണവും സമാധാനവും ലഭിക്കും. ഇഷ്ടപ്പെട്ട പങ്കാളിയെ തന്നെ തുലാം രാശിക്കാര്‍ സ്വന്തമാക്കുകയും ചെയ്യും
 
തുലാം രാശിയിലുള്ളവര്‍ പൊതുവേ ധനകാര്യത്തില്‍ ശരാശരി നിലക്കാരായിരിക്കും. അമിത ചിലവുകളോ ക്ലേശങ്ങളോ ഇവര്‍ക്കുണ്ടാവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറവാണെങ്കിലും മറ്റുതരത്തിലുള്ള ക്ലേശങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും.
 
സ്വന്തം വ്യക്തിത്വത്തില്‍ ആത്മവിശ്വാസമുള്ളവരായിരിക്കും തുലാം രാശിയിലുള്ളവര്‍. നീതിബോധം, അവകാശബോധം എന്നിവമൂലം ഇവര്‍ സാഹസികമായ സംരംഭങ്ങള്‍ക്ക് വരെ ഇറങ്ങിത്തിരിക്കുന്നവരായിരിക്കും. ഈ രാശിക്കാര്‍ സാമൂഹ്യസേവന ചെയ്യുന്നവരായിരിക്കും. എന്നാല്‍ മുഖസ്തുതിയില്‍ വശംവദരാകുന്നവരാകുന്ന വ്യക്തികളാവും ഇവര്‍.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല