വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്മൃതി മന്ദാനയ്ക്ക് സ്വപ്നനേട്ടം, മിതാലിയെ മറികടന്നു, ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം
ലോക വനിതാ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സുകളെന്ന ഇന്ത്യന്‍ ഇതിഹാസതാരം മിതാലി രാജിന്റെ റെക്കോര്‍ഡ് നേട്ടം തിരുത്തി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മിതാലി രാജിനെയും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിന്റെയും റെക്കോര്‍ഡുകളാണ് സ്മൃതി മറികടന്നത്.
???????????????????????????? ???????????? ???????????????????????????? ????????. ???????????????????????? ???????????????????????????????? ????
— BCCI Women (@BCCIWomen) September 4, 2026
A special conversation with the leading run-getter in women's international cricket! - By @mihirlee_58 #TeamIndia | #INDvHK | #WomensAsiaCup | @mandhana_smriti pic.twitter.com/L1WwfKVrz7
ഹോങ്കോങ്ങിനെതിരായ വുമണ്‍സ് ടി20 ഏഷ്യാകപ്പില്‍ നേടിയ സെഞ്ചുറി പ്രകടനത്തോടെയാണ് മിതാലി രാജിന്റെ 10,868 റണ്‍സ് നേട്ടം സ്മൃതി മറികടന്നത്. 18 അന്താരാഷ്ട്ര സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള സ്മൃതി മെഗ് ലാനിങ്, ലോറ വോള്‍വാര്‍ഡ് എന്നിവരുടെ സെഞ്ചുറികളുടെ റെക്കോര്‍ഡിനെയും തകര്‍ത്തു. ടി20 ഫോര്‍മാറ്റിലും ടെസ്റ്റിലും 2 സെഞ്ചുറികള്‍ വീതവും ഏകദിനത്തില്‍ 14 സെഞ്ചുറികളുമാണ് സ്മൃതിയുടെ പേരിലുള്ളത്.
ഹോങ്കോങ്ങിനെതിരായ സെഞ്ചുറിയോടെ ടി20 ഫോര്‍മാറ്റില്‍ ഹര്‍മന്‍ പ്രീതിന് ശേഷം 2 സെഞ്ചുറികള്‍ സ്വന്തമാക്കുന്ന വനിതാ ക്രിക്കറ്ററെന്ന നേട്ടവുംസ്മൃതി സ്വന്തമാക്കി.