1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. war with iran effectively ended militarily US president donald Trump

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്നും ഞങ്ങള്‍ ഇപ്പോഴുള്ള അവസ്ഥ തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.

Donald Trump
ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
 
ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്നും ഞങ്ങള്‍ ഇപ്പോഴുള്ള അവസ്ഥ തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃനിര തകര്‍ക്കപ്പെട്ടു. എന്നാല്‍ ഇറാന്റെ ആണവപദ്ധതിയുടെ അപകടശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഉറപ്പാക്കാന്‍ താന്‍ ഇപ്പോഴും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
യുഎസ് ഇടക്കാല തിരെഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. തിരെഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇറാന്‍ അമേരിക്കന്‍ പ്രതിനിധികളുമായി മാന്യമായാണ് ഇടപഴകുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു പരിഹാരം കണ്ടെത്താന്‍ നല്ല സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
 
 ദീര്‍ഘകാലത്തേക്കുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നത്. അല്ലാതെ ഒരു ഹ്രസ്വകാലത്തേക്കുള്ള പരിഹാരമല്ല.  അവര്‍ക്ക് ഒരിക്കലും ആണവായുധം ലഭിക്കില്ല, എന്നാല്‍ അത് ദീര്‍ഘകാലത്തേക്ക് ഉറപ്പാക്കേണ്ടതുണ്ട്. യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ് ട്രംപ് പറഞ്ഞു. അവര്‍ മാന്യമായാണ് സംസാരിക്കുന്നത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഇപ്പോള്‍ ഒരു സൈനിക നടപടി ആവശ്യമുള്ള കാര്യമായി തോന്നുന്നില്ല. എങ്കിലും എന്തിനും തയ്യാറായി ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ് ട്രംപ് കൂട്ടിച്ചേര്‍ത്തു.ALSO READ: ഉപരോധം നീക്കണം, ഹോര്‍മുസ് തുറക്കണം,ഇടഞ്ഞാല്‍ നരകം കാണിക്കും, യുഎസിന് ഇറാന്റെ മുന്നറിയിപ്പ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'എല്ലാം കഴിഞ്ഞു, ഇനി ഞാൻ ഒന്നിനുമില്ല'; പത്തി മടക്കി ട്രംപ്, ഇറാൻ യുദ്ധത്തിന് അവസാനമെന്ന് പ്രഖ്യാപനം