1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. It is time for the GST Department to make tax collection more efficient

നികുതിപിരിവ് ജിഎസ്ടി വകുപ്പ് കാര്യക്ഷമമാക്കേണ്ട സമയമാണിത്: മുഖ്യമന്ത്രി

Kanthapuram, VD Satheesan, Kanthapuram VD Satheesan, VD Satheesan Facebook Post, Satheesan Deleted Facebook Post against Kanthapuram
കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നികുതി വര്‍ധിപ്പിക്കാതെ, നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍  ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതില്‍ ജിഎസ്ടി വകുപ്പ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുതുതായി വാങ്ങിയ 64 ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങള്‍ വാങ്ങിയത്. വാഹനങ്ങളുടെ താക്കോല്‍ മുഖ്യമന്ത്രി ജിഎസ്ടി കമ്മീഷണര്‍ പി ബി നൂഹിന് കൈമാറി.
 
ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ കമ്മീഷണര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, അഡീഷണല്‍ കമ്മീഷണര്‍ മുഹമ്മദ് ഷെഫീഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സൗദി സേനാതാവളം ആക്രമിച്ച് ഹൂതികൾ, യെമനിൽ കൂട്ട പലായനം, അസ്ഥിരമായി മിഡിൽ ഈസ്റ്റ്, എണ്ണ വില കുതിക്കുന്നു!