1. വിനോദം
  2. സിനിമ
  3. കഥാപുരുഷന്‍
  4. Happy Birthday Sunny Leone

സണ്ണി ലിയോണിന് പിറന്നാള്‍ മധുരം, ആഘോഷമാക്കി ആരാധകര്‍

സണ്ണി ലിയോൺ
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുപ്പതി ഒമ്പതാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയില്‍ ആരാധകരുടെ വക ആശംസാപ്രവാഹമാണ്.
 
ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ആശംസകളുമായെത്തിയ എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരും എൻറെ ജീവിതത്തിലെ ഭാഗമായതിൽ ഞാൻ ഭാഗ്യവതിയാണ്'.
 
ജിസം 2 എന്ന ചിത്രത്തിലൂടെ ആണ് സണ്ണി ലിയോൺ ബോളിവുഡിൽ അരങ്ങേറിയത്. അതിനുശേഷം ബോളിവുഡിൽ ചുവടുറപ്പിക്കുകയായിരുന്നു താരം. കുടുംബത്തിനൊടൊപ്പം ലോസ് ആഞ്ചലസിലാണ് സണ്ണി ലിയോൺ ഇപ്പോഴുള്ളത്. മക്കളായ നിഷയ്‌ക്കും നോവയ്‌ക്കും അഷറിനുമൊപ്പമുള്ള ചിത്രം മാതൃദിനത്തിൽ സണ്ണി ലിയോൺ പങ്കുവെച്ചിരുന്നു. 
അടുത്ത ലേഖനം
പുതിയ നടന്മാർ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ എനിക്കാവില്ല, ഇപ്പോളും ആദ്യ ചോയ്‌സ് മോഹൻലാൽ- പ്രിയദർശൻ