ആരോപണം ഉയർന്നിട്ടും സിനിമാ നയ രൂപീകരണ സമിതിയിൽ മുകേഷും, മാറ്റാതെ സർക്കാർ, പ്രതിഷേധം
Mukesh MLA
ആദ്യം മുതല്‍ തന്നെ മുകേഷ് കമ്മിറ്റില്‍ അംഗമായിരുന്നു. കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ഇത്തരം ആരോപണം നേരിടുന്ന വ്യക്തിയെ എങ്ങനെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയങ്ങള്‍ രീപികരിക്കാനുള്ള സമിതിയില്‍ അംഗമാക്കാമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയുമടക്കമുള്ള സംഘടനകള്‍ മുകേഷിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.