1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 50,407 fresh COVID19 cases

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 172 കോടി കടന്നു

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 50,407 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് ബാധിതരായിരുന്ന 1,36,962 പേര്‍ രോഗമുക്തരായിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 804 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 6,10,443 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
 
രോഗം ബാധിച്ച് ഇതുവരെ 5,07,981 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,72,29,47,688 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
കൊവിഡ് നിയന്ത്രണം: ആറ്റുകാല്‍ ഉത്സവത്തിന് ആചാരപ്രകാരമല്ലാത്ത പരിപാടികള്‍ അനുവദിക്കില്ല