India vs West Indies, 1st ODI, Predicted 11: ശ്രേയസ് അയ്യരിന് പകരം ഗെയ്ക്വാദ്; ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ
Ruturaj Gaikwad
India vs West Indies 1st ODI, Predicted 11: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഋതുരാജ് ഗെയ്ക്വാദ് പ്ലേയിങ് ഇലവനിൽ ഉണ്ടാകും. ശ്രേയസ് അയ്യർക്ക് പകരം നാലാം നമ്പറിലാകും ഗെയ്ക്വാദ് ഇറങ്ങുക. ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നതിനാൽ ശ്രേയസ് ഏകദിന പരമ്പരയ്ക്കില്ല.
ജഡേജ കളിക്കും
നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം ഓൾറൗണ്ടർ ആയി മുതിർന്ന താരം രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനിൽ ഉണ്ടാകും. കെ.എൽ.രാഹുൽ ആയിരിക്കും വിക്കറ്റ് കീപ്പർ. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പ്രധാന പേസർമാർ.
സാധ്യത ഇലവൻ
ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ.രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ
മൂന്ന് മത്സരങ്ങളുടെ പരമ്പര
സെപ്റ്റംബർ 27 ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ഒന്നാം ഏകദിനം. സെപ്റ്റംബർ 30 ബുധനാഴ്ച ഗുവാഹത്തിയാണ് രണ്ടാം ഏകദിനത്തിന് ആതിഥേയത്വം വഹിക്കുക. ഒക്ടോബർ മൂന്ന് ശനിയാഴ്ച ഛത്തീസ്ഗഢിൽ വെച്ചാണ് മൂന്നാം ഏകദിനം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്ന് ഏകദിനവും ആരംഭിക്കുക.
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്: Shubman Gill [C], Rohit Sharma, Virat Kohli, Ruturaj Gaikwad, KL Rahul [VC], Dhruv Jurel, Nitish Kumar Reddy, Ravindra Jadeja, Kuldeep Yadav, Prasidh Krishna, Gurnoor Brar, Mohammed Siraj, Auqib Nabi, Yashasvi Jaiswal, Naman Dhir.
വെസ്റ്റ് ഇൻഡീസ് സ്‌ക്വാഡ്: Shai Hope (c), Jewel Andrew, John Campbell, Keacy Carty, Roston Chase, Matthew Forde, Justin Greaves, Amir Jangoo, Alzarri Joseph, Shamar Joseph, Vitel Lawes, Gudakesh Motie, Keemo Paul, Sherfane Rutherford, Jayden Seales.
തത്സമയം കാണാം
സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം.
