1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Oval Test India Defeats England

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം ഓവലില്‍ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ; പരമ്പരയില്‍ ലീഡ്

Oval test
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ 157 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് 210 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി. വിക്കറ്റൊന്നും നഷ്ടമില്ലാതെ നൂറ് റണ്‍സ് നേടിയ ശേഷമാണ് ആതിഥേയരുടെ തകര്‍ച്ച. അവസാന 110 റണ്‍സ് എടുക്കുന്നതിനിടെ പത്ത് വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി. 
 
സ്‌കോര്‍ബോര്‍ഡ് 
 
ഒന്നാം ഇന്നിങ്‌സ്
 
ഇന്ത്യ - 191/ 10
 
ഇംഗ്ലണ്ട് - 290/ 10
 
ഇംഗ്ലണ്ടിന് 99 റണ്‍സ് ലീഡ് 
 
രണ്ടാം ഇന്നിങ്‌സ് 
 
ഇന്ത്യ - 466 / 10 
 
ഇംഗ്ലണ്ട് - 210 / 10 
 
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ അതിവേഗം മുട്ടുകുത്തിച്ചത് ഇന്ത്യയുടെ ബൗളര്‍മാരുടെ മികവാണ്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. 
 
അടുത്ത ലേഖനം
'രക്ഷകന്‍' ശര്‍ദുല്‍; അന്ന് ട്രോളിയവരെല്ലാം ഇന്ന് നിശബ്ദര്‍, ഓവലിലെ വിജയശില്‍പി