1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ravi Bishnoi Expensive Over

തോൽവിക്കു കാരണം 'ബിഷ്‌ണോയ് ഓവർ'; കുത്തിപ്പറഞ്ഞ് നായകനും !

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തിരുന്നു

Ravi Bishnoi, Ravi Bishnoi Expensive Over, Ravi Bishnoi No Ball, Ravi Bishnoi 17th Over, Ravi Bishnoi England, India vs England T20, Ravi Bishnoi Bowling, രവി ബിഷ്‌ണോയ്, രവി ബിഷ്‌ണോയ് ഓവർ, രവി ബിഷ്‌ണോയ് 29 റൺസ്, രവി ബിഷ്‌ണോയ് ഇന്ത്യ
Ravi Bishnoi

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലെ തോൽവിക്കു കാരണം രവി ബിഷ്‌ണോയ് തന്നെയെന്ന് പരോക്ഷമായി പറഞ്ഞ് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. മത്സരശേഷം ശ്രേയസ് നടത്തിയ പ്രതികരണത്തിൽ നിന്നാണ് ബിഷ്‌ണോയിയുടെ എക്‌സ്‌പെൻസീവ് ഓവറിലുള്ള അതൃപ്തി പരസ്യമായത്. 
 
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റും ഒരോവറും ശേഷിക്കെ ഇംഗ്ലണ്ട് ലക്ഷ്യംകണ്ടു. ഇന്ത്യക്കായി ബിഷ്‌ണോയ് എറിഞ്ഞ 17-ാം ഓവറിൽ വിട്ടുകൊടുത്തത് 29 റൺസാണ് ! കളിയുടെ ഗതി പൂർണമായി തിരിച്ചത് ഈ ഒരൊറ്റ ഓവറാണ്. രണ്ട് നോ ബോളുകളും ഈ ഓവറിൽ എറിഞ്ഞു. നോ ബോളിലൂടെ ലഭിച്ച ഫ്രീ ഹിറ്റ് രണ്ടും ഇംഗ്ലണ്ട് ബാറ്റർ ജേക്കബ് ബെതേൽ സിക്‌സർ പറത്തി. നാല് ഓവറിൽ 60 റൺസാണ് ബിഷ്‌ണോയ് വിട്ടുകൊടുത്തത്. 

 
കളി ഇന്ത്യക്ക് നഷ്ടമായതെ ഏത് ഘട്ടത്തിൽ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്ന് ശ്രേയസ് മത്സരശേഷം പറഞ്ഞു. എന്നാൽ ഒരാളെ മാത്രം പഴിചാരുന്നില്ലെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. ' എവിടെയാണ് കളി കൈവിട്ടതെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ ഇല്ല. 15-ാം ഓവർ വരെ എല്ലാം ഞങ്ങളുടെ പരിധിയിൽ ആയിരുന്നു. പെട്ടന്നാണ് കളി അവർക്കു അനുകൂലമായി മാറിയത്. ആ ഘട്ടം മുതൽ അവർക്കു ഈസിയായി കളി ജയിക്കാമെന്ന അവസ്ഥയിലേക്ക് എത്തി.' ശ്രേയസ് അയ്യർ പറഞ്ഞു. 
Ravi Bishnoi Ravi Bishnoi Expensive Over Ravi Bishnoi No Ball Ravi Bishnoi 17th Over Ravi Bishnoi England India vs England T20 Ravi Bishnoi Bowling
Ravi Bishnoi
 
പിശുക്കില്ലാതെ റൺസ് വിട്ടുകൊടുത്ത രവി ബിഷ്‌ണോയിക്ക് അടുത്ത മത്സരത്തിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉണ്ടാകുമോയെന്ന് കണ്ടറിയണം. ബിഷ്‌ണോയിയെ പുറത്തിരുത്തേണ്ടി വന്നാൽ പകരം പ്ലേയിങ് ഇലവനിൽ എത്തേണ്ടത് വാഷിങ്ടൺ സുന്ദർ ആണ്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക