1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit sharma promoted as test vice captain

ടെസ്റ്റ് ടീമിലും അഴിച്ചുപണി, പൂജാരയും രഹാനെയും പുറത്തേക്ക്?

ടെസ്റ്റ്
ടെസ്റ്റ് മത്സര‌ങ്ങളിൽ ഇന്ത്യൻ താരം രോഹിത് ശർമയെ വൈസ് ക്യാപ്‌റ്റൻ ആക്കിയേക്കുമെന്ന് സൂചന. നിലവിൽ അജിങ്ക്യ രഹാനെയാണ് ടെസ്റ്റിലെ ഇന്ത്യൻ ഉപനായകൻ. അതേസമയം ടി20യിലേത് പോലെ ടെസ്റ്റിലും ചില അഴിച്ചുപണികൾക്ക് ടീം തയ്യാറായേക്കുമെന്ന് സൂചന.
 
അങ്ങനെയെങ്കിൽ നിലവിൽ മോശം ഫോമിലുള്ള പൂജാര,രഹാനെ എന്നീ സീനിയർ താരങ്ങൾക്ക് ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്ക് വാതിൽ തുറന്നേക്കും. ഇതോടെ രോഹിത് വൈസ് ക്യാപ്‌റ്റൻ സ്ഥാനത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.ന്യൂസീലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഈ മാറ്റം ഉണ്ടാവില്ല. പുതിയ പരിശീലകനും കീഴിൽ ടീം എങ്ങനെ പ്രകടനം നടത്തുന്നു എന്ന് പരിശോധിച്ചതിനു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.
അടുത്ത ലേഖനം
ആഭ്യന്തരക്രിക്കറ്റിൽ കളിച്ച് തെളിയിക്കാതെ അവന് ഇനി അവസരമില്ല: തുറന്ന് പറഞ്ഞ് സെലക്‌ടർ