ജോർജിയ: പൂർണ ഗർഭിണിയായ പതിനാലുകാരിയെ 20 കാരൻ വെടിവച്ചുകൊലപ്പെടുത്തി. എട്ടാം ഗ്രേഡ് വിദ്യാർത്ഥിനിയായ സോഞ്ജാ സ്റ്റാര്‍ ഹാരിസണും ഉദരത്തിൽ പൂർണ വളർച്ചയെത്തിയ കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. അറ്റ്ലാന്റയിലെ അപാർട്ട്മെന്റിലെത്തിയ പ്രതി സോളിമാന്‍ ഡിയല്ലോ പെൺകുട്ടിയുടെ തലക്ക് വെടിയുതിർക്കുകയായിരുന്നു. അടുത്തമാസം പ്രസവിക്കാനിരിക്കെയായിരുന്നു പെൺകുട്ടിയുടെ ദാരണാന്ത്യം. സംഭവത്തിൽ പ്രതി സോളിമാന്‍ ഡിയല്ലോയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ് എന്ന് പൊലീസ് വ്യക്തമാക്കി. മകളുമായി പ്രതിക്ക്...