1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. Pinarayi Vijayan VD Satheesan Opinion

Pinarayi Vijayan: 'പിണറായിക്കു ബാധകമാകുന്നതും സതീശനു ബാധകമല്ലാത്തതുമായ പ്രിവില്ലേജ് ആണിത്'

ഈ വലതുപക്ഷ മാധ്യമങ്ങൾ ഉപയോഗിക്കുന്ന പിണറായിയുടെ ചിത്രങ്ങളെല്ലാം ഒന്ന് ശ്രദ്ധിച്ചുനോക്കണം

Pinarayi Vijayan VD Satheesan Opinion, Pinarayi Vijayan Pinarayi Vijayan News, Kerala CM Pinarayi Vijayan, Pinarayi Vijayan Latest News, Pinarayi Vijayan Today, പിണറായി വിജയൻ, പിണറായി വിജയൻ വാർത്ത, പിണറായി വിജയൻ ഇന്ന്, കേരള മുഖ്യമന്ത്രി
Pinarayi Vijayan and VD Satheesan
Opinion

വാർത്താസമ്മേളനങ്ങളിൽ ദീർഘമായി സംസാരിക്കുമ്പോൾ പിണറായി വിജയൻ ഇടയ്ക്കിടെ നാവ് കൊണ്ട് ചുണ്ട് നനയ്ക്കാറുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കാറുണ്ട്. കൃത്യമായി ഈ രണ്ട് ചിത്രങ്ങളും ഈ നാട്ടിലെ വലതുപക്ഷ മാധ്യമങ്ങളുടെ ക്യാമറയിൽ പതിയുന്നത് പതിവാണ്. എപ്പോഴോ അങ്ങനെ ചുണ്ട് നനയ്ക്കുന്നതിനിടെ പകർത്തിയ പിണറായിയുടെ ഒരു ഫോട്ടോ മനോരമയാണോ മാതൃഭൂമിയാണോ എന്നറിയില്ല ഇടയ്ക്കിടെ വാർത്തകളിൽ ഉപയോഗിക്കാറുണ്ട്. 
 
ഈ വലതുപക്ഷ മാധ്യമങ്ങൾ ഉപയോഗിക്കുന്ന പിണറായിയുടെ ചിത്രങ്ങളെല്ലാം ഒന്ന് ശ്രദ്ധിച്ചുനോക്കണം. അയാളുടെ പ്രായത്തിന്റേതായ അവശതകളെ പോലും ഈ നാട്ടിലെ മാധ്യമങ്ങൾ വെറുതെവിട്ടിട്ടില്ല. 'പിണറായി ഡെസ്‌ക്കിന്റെ' ഇഷ്ടവിഭവങ്ങളായിരുന്നു അതെല്ലാം. ചിരിക്കാൻ തോന്നിയാൽ നിറഞ്ഞുചിരിക്കുന്ന മനുഷ്യനാണ് പിണറായി. എന്നിട്ടും അയാളുടെ ചിരിക്കാത്ത ചിത്രങ്ങൾക്കായിരുന്നു ഓൺലൈൻ ന്യൂസ് ഡസ്‌ക്കുകളിൽ ഡിമാൻഡ്. അതിനു താഴെ വരുന്ന മോശം കമന്റുകൾ കണ്ട് ചിത്രമെടുത്തവർ മുതൽ വാർത്ത പബ്ലിഷ് ചെയ്ത മാധ്യമപ്രവർത്തകർ വരെ ആത്മരതി പൂണ്ടിരുന്നു. വസൂരിക്കലകളിലേക്കു ക്യാമറ സൂം ചെയ്ത് അയാളെ വില്ലനാക്കി ചിത്രീകരിക്കുന്നതും ഇക്കൂട്ടരുടെ ഹോബിയാണ്. 
 
ഇപ്പോഴത്തെ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി.സതീശൻ മനപ്പൂർവ്വം നാക്ക് പുറത്തേക്കിട്ട് ഒരു വഷളൻ എക്സ്പ്രഷൻ കാണിക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം ഇത് തന്നെയാണ് അദ്ദേഹത്തിന്റെ പണി. വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ, സമാന രീതിയിലുള്ള ചിത്രം പിണറായിയുടെ വല്ലോം ആയിരുന്നെങ്കിൽ അതിനെ കുറിച്ച് അന്തിചർച്ച നടത്തുന്ന ചാനലുകൾ ഉണ്ടാകുമായിരുന്നില്ലേ? ട്രൂ കോപ്പി തിങ്കിൽ 'ആ ചിരി ഒരു കമ്യൂണിസ്റ്റിനു യോജിച്ചതല്ല' എന്ന എഴുത്ത് വായിക്കേണ്ടിവരില്ലായിരുന്നോ? പൊളിറ്റിക്കൽ കറക്ടനസിന്റെ ഗവേഷകരും യഥാർഥ 'ഇടതുകളും' പിണറായിക്ക് ക്ലാസെടുക്കില്ലായിരുന്നോ? അതൊക്കെ പോട്ടെ, നേരത്തെ പറഞ്ഞ പിണറായി വിരുദ്ധ മാധ്യമങ്ങളിൽ പിണറായിയുമായി ബന്ധപ്പെട്ട് തുടർന്നങ്ങോട്ട് വരുന്ന പത്തിൽ അഞ്ച് വാർത്തകളിലും ഈ ചിത്രമായിരിക്കും ഉപയോഗിക്കുക...! 
 
വല്ലാത്തൊരു അളവ് കോലും കൈയിൽ പിടിച്ചാണ് ഈ നാട്ടിലെ വലതുപക്ഷം സകല പ്രിവില്ലേജും അനുഭവിച്ച് ജീവിച്ചുപോരുന്നത്. എനിക്ക് ഇന്നും വിസ്മയമായി തോന്നുന്നത്, ഈ നാറികൾക്കിടയിൽ പത്ത് വർഷം തുടർച്ചയായി മുഖ്യമന്ത്രി കസേരയിൽ ആ മനുഷ്യൻ ഇരുന്നതിലാണ്...! 
 
ഉള്ളിലൊന്നും പുറത്ത് മറ്റൊന്നും കാണിക്കാൻ പിണറായിക്ക് ഒരുകാലത്തും അറിയില്ലായിരുന്നു. ചിരിക്കാൻ തോന്നിയാൽ മനസറിഞ്ഞു ചിരിക്കുകയും ദേഷ്യം തോന്നിയാൽ അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. മുഖ്യമന്ത്രിയാകുന്നതിനു മുൻപും മുഖ്യമന്ത്രിയായപ്പോഴും ഇപ്പോൾ പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴും അതിൽ മാറ്റമൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശരീരഭാഷയിലും മുഖഭാവത്തിലും ചിരിയിൽ പോലും ഉള്ളിലൊന്നും പുറത്ത് മറ്റൊന്നുമാണ് താനെന്ന് അടിവരയിടുന്നുണ്ട്.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക