1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunny Joseph vs VD Satheesan KPCC Controversy

'എനിക്കൊരു വിലയില്ലേ?'; സതീശന്റെ കൈകടത്തലിൽ സണ്ണി ജോസഫിന് അതൃപ്തി, പ്രശാന്തിന്റെ നിയമനം അറിഞ്ഞിട്ടില്ല

Power Cut, UDF, VD Satheesan, Sunny Joseph, Power Cut Kerala, UDF Pookie Cut, Indira Cut UDF
VD Satheesan and Sunny Joseph

എക്‌സൈസ് മന്ത്രി എം.ലിജുവിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ അതൃപ്തി പരസ്യമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫും. കെപിസിസി അധ്യക്ഷൻ കൂടിയായ തന്നെ മുഖവിലയ്‌ക്കെടുക്കാതെയാണ് സതീശൻ തന്റെ വകുപ്പിൽ പല തീരുമാനങ്ങളും എടുക്കുന്നതെന്നാണ് സണ്ണി ജോസഫിന്റെ പരാതി. 
 
രാജമാണിക്യത്തെ മാറ്റിയതിൽ അതൃപ്തി 
 
കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. എം.ജി.രാജമാണിക്യത്തെ മാറ്റിയതിൽ വൈദ്യുതി മന്ത്രിക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിക്ക് രാജമാണിക്യത്തോടുള്ള വിയോജിപ്പാണ് സ്ഥാനചലനത്തിനു കാരണം. എന്നാൽ ഇതേ കുറിച്ച് ആദ്യ ഘട്ടത്തിൽ വൈദ്യുതി മന്ത്രി അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി രാജമാണിക്യത്തെ മാറ്റാൻ തീരുമാനിച്ച ശേഷമാണ് വൈദ്യുതി മന്ത്രി കാര്യം അറിഞ്ഞത്. 
 
പ്രശാന്ത് മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരൻ 
 
എൻ.പ്രശാന്ത് ഐഎഎസിനാണ് കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനം നൽകിയിരിക്കുന്നത്. പ്രശാന്തിനെ തീരുമാനിച്ചതും മുഖ്യമന്ത്രി ഒറ്റയ്ക്കാണ്. സതീശന് പ്രശാന്തുമായി നല്ല അടുപ്പമുണ്ട്. തന്റെ ഇഷ്ടക്കാരെ വിവിധ ബോർഡുകളിൽ പ്രതിഷ്ഠിക്കുന്നതിന്റെ തുടർച്ചയാണ് പ്രശാന്തിന്റെ നിയമനവും. ഇതുമായി ബന്ധപ്പെട്ട ആദ്യ ഘട്ട ചർച്ചകളിൽ വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫിനെ ഉൾപ്പെടുത്തിയില്ല. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും സതീശൻ വകുപ്പ് മന്ത്രിയെ അവഗണിച്ചിട്ടുണ്ട്. 
 
കെപിസിസി അധ്യക്ഷനെന്ന നിലയിലും പരിഗണനയില്ല 
 
സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ യുഡിഎഫിൽ കെപിസിസി അധ്യക്ഷന് വലിയ പ്രാധാന്യം ഉണ്ട്. പാർട്ടിയുടെ നിലപാട് ഏറെ നിർണായകമാണ്. എന്നാൽ സതീശൻ മുഖ്യമന്ത്രിയായ ശേഷം കെപിസിസി അധ്യക്ഷന് പരിഗണന ലഭിക്കുന്നില്ല. പല സുപ്രധാന നയങ്ങളും കെപിസിസി അധ്യക്ഷൻ അറിയുന്നത് വാർത്തകളിലൂടെയാണ്. ഇതിലും സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. Also Read: സഞ്ജു സാംസൺ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുമെന്നോ? പന്തിന്റെ പരുക്കിൽ 'പ്രതീക്ഷ' വേണ്ട !
അടുത്ത ലേഖനം
ഒരു ദിവസത്തേക്ക് വാടക 15,000 രൂപ ! ഗവർണറുടെ ഫോർച്യൂണറിന് സതീശന്റെ ഗ്രീൻ സിഗ്നൽ, ധൂർത്ത്