1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. ECI allows re inclusion of deleted votes without form 6

യൂടേണോട് യൂടേൺ: ഫോം 6 ഇല്ലാതെ വീണ്ടും പേരുചേർക്കാമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷണർ, സീമാ ഖന്നയുടെ അധികാരത്തിന് പരിധി

ഡല്‍ഹി, മഹാരാഷ്ട്ര,ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് അവസരം.

Cabinet secretariat, Election Commission, National News
മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്‌ഐആര്‍ പക്രിയയിലെ ക്രമക്കേടുകള്‍ക്കും എതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഒന്നിന് പുറകെ ഒന്നായി തിരുത്തലുകളുമായി തിരെഞ്ഞെടുപ്പ് കമ്മീഷന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നുവരുന്ന 7 സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കപ്പെട്ടവര്‍ക്ക് ഫോം 6 വഴി പുതുതായി പേര് ചേര്‍ക്കാനുള്ള അവസരമാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.
 
ഡല്‍ഹി, മഹാരാഷ്ട്ര,ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് അവസരം. എന്തുകൊണ്ട് സമയത്ത് അപേക്ഷ നല്‍കിയില്ല എന്നതടക്കമുള്ള കാരണം സഹിതം എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം. ഈ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി 4.52 വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടത്. ഒരേ സംസ്ഥാനത്ത് തന്നെയാണെങ്കിലും താമസസ്ഥലം മാറിയതിനാല്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ഇതിനായുള്ള ഫോം 8 വഴി അപേക്ഷിക്കേണ്ടതില്ല. പകരം പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖയുമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിച്ചാല്‍ മതി.
 
 ഒഴിവാക്കപ്പെട്ടവരുടെ പട്ടിക അതാത് പോളിങ് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കണം. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും അപ്ലോഡ് ചെയ്യണം. ഒഴിവായ മുഴുവന്‍ വോട്ടര്‍മാരെയും ബിഎല്‍ഒമാര്‍ വഴി ബന്ധപ്പെട്ടെന്ന് ജില്ലാ തിരെഞ്ഞെടുപ്പ് ഓദീസര്‍മാരും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഒഫീസര്‍മാരും ഉറപ്പാക്കണം. ഇസിഐ നെറ്റ് ആപ്പിലൂടെ വോട്ടര്‍മാര്‍ക്ക് നേരിട്ട് എന്യൂമറേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
 
 സീമാ ഖന്നയുടെ അധികാരത്തിന് പരിധി
 
 ഇതിന് പുറമെ ഏറെ വിവാദമായ ഇസിഐ നെറ്റില്‍ ഐടി വിഭാഗം ഡയറക്ടര്‍ ജനറല്‍ സീമാ ഖന്നയ്ക്കുണ്ടായിരുന്ന കേന്ദ്രീകൃത അധികാരങ്ങളും തിരെഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു. സീമാ ഖന്നയുടെ ഫയലുകളുടെ മേല്‍നോട്ടം സീനിയര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പവന്‍കുമാര്‍ ശര്‍മയ്ക്ക് അനുവദിച്ചു.  ഐടി ഡയറക്ടര്‍ ജനറലിന്റെ ഫയലുകള്‍ നേരിട്ട് കമ്മീഷനിലേക്ക് കൈമാറാന്‍ അനുവദിച്ചത് കമ്മീഷന്റെ അറിവില്ലാതെയാണെന്ന് കാട്ടി നേരത്തെ 2 കമ്മീഷണര്‍മാര്‍ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കിയത് വിവാദമായിരുന്നു.ALSO READ: സിബിഎസ്‌ഇ 10, 12 ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ ഫെബ്രുവരി 16 മുതൽ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സിബിഎസ്‌ഇ 10, 12 ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ ഫെബ്രുവരി 16 മുതൽ