1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP names hardeep singh puri as its candidate for rajya sabha bypoll

വിവാദങ്ങൾക്ക് പുല്ലുവില, ഹർദീപ് സിങ് പുരി തുടരും: രാജ്യസഭയിലേക്ക് വീണ്ടും സീറ്റ് നൽകി ബിജെപി

hardeep
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നല്‍കി ബിജെപി. മധ്യപ്രദേശില്‍ നിന്നാണ് ഹര്‍ദീപ് സിങ് പുരി മത്സരിക്കുക. കേന്ദ്രമന്ത്രി എല്‍ മുരുകന്‍ രാജിവെച്ചൊഴിഞ്ഞ സീറ്റാണ് ഹര്‍ദീപ് പുരിക്ക് നല്‍കിയിരിക്കുന്നത്.
 
രാജ്യസഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അംഗമായ ഹര്‍ദീപ് സിങ് പുരിയുടെ കാലാവധി നവംബര്‍ 25ന് അവസാനിക്കുകയാണ്. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഹര്‍ദീപ് സിങ് പുരിയെ തഴഞ്ഞിരുന്നു. മുന്‍ ഐഎഫ്എസ് ഓഫീസറായിരുന്ന ഹര്‍ദീപ് പുരി 2014 ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്തിടെ എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നത് രാഷ്ട്രീയവിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ കാലാവധി അവസാനിക്കുന്ന ഹര്‍ദീപ് പുരിയെ കേന്ദ്രമന്ത്രി സഭയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
 
അതേസമയം ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയ ആളെ ഒപ്പം നിര്‍ത്താനാണ് ബിജെപി ഇഷ്ടപ്പെടുന്നതെന്നും അക്കാര്യം ജനങ്ങള്‍ക്കും ഇപ്പോള്‍ മനസിലായെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇസ്രായേലിൽ വോട്ടെണ്ണൽ തുടരുന്നു, നെതന്യാഹുവിന് മുന്നേറ്റം: തൻ്റെ പിന്തുണയാണ് കാരണമെന്ന് ട്രംപ്