സതീശനെതിരെ പാളയത്തിൽ പട; വിഷ്ണുനാഥിനെ താക്കോൽസ്ഥാനത്ത് എത്തിക്കാൻ വേണുഗോപാൽ, ചെന്നിത്തല ഔട്ടാകും
KC Venugopal and VD Satheesan
കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പാളയത്തിൽ പട. സതീശന്റെ ഭരണപരിഷ്‌കാരങ്ങളിൽ മുതിർന്ന നേതാക്കൾക്കടക്കം ശക്തമായ എതിർപ്പുണ്ട്. സംഘപരിവാറിന് കീഴടങ്ങുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരെന്നാണ് പ്രധാന വിമർശനം.
സതീശൻ തെറിക്കും ?
അധികം വൈകാതെ വി.ഡി.സതീശൻ മുഖ്യമന്ത്രി കസേരയിൽ നിന്ന് പുറത്താകുമെന്ന് പ്രതീക്ഷിക്കുന്നവർ കോൺഗ്രസിനുള്ളിലുണ്ട്. രണ്ട് വർഷത്തിൽ കൂടുതൽ സതീശൻ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാകില്ലെന്ന് ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും അടക്കം പറയുന്നു. പിഎം ശ്രീ, സർവകലാശാല കാവിവത്കരണം, വന്ദേമാതരം പൂർണമായി ആലപിച്ചത് തുടങ്ങിയ വിഷയങ്ങളിലാണ് സതീശൻ സർക്കാരിനെതിരെ വിമർശനം ശക്തമായുള്ളത്.
ഹൈക്കമാൻഡിനും അതൃപ്തി
സതീശന്റെ ഭരണത്തിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായാണ് സതീശൻ നിലപാടുകളെടുക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുമായി അടുത്ത വൃത്തങ്ങളുടെ ആക്ഷേപം.
കളമറിഞ്ഞ് കെസി
സതീശനെതിരായ അതൃപ്തിയെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തനിക്ക് കിട്ടിയ ആയുധമായാണ് കാണുന്നത്. മുഖ്യമന്ത്രി കസേര ആഗ്രഹിച്ചിരുന്ന കെസി രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് സതീശന് വേണ്ടി വഴിമാറികൊടുത്തത്. എന്നാൽ പാർട്ടിക്കുള്ളിൽ ഇപ്പോൾ സതീശനെതിരെ ശക്തമായ വികാരം ഉയർന്നുവന്നിരിക്കുന്നതിനാൽ അത് തനിക്ക് അനുകൂലമാക്കാനാണ് കെസിയുടെ നീക്കം. തന്റെ വിശ്വസ്തനായ പി.സി.വിഷ്ണുനാഥിനെ താക്കോൽ സ്ഥാനത്തേക്ക് കൊണ്ടുവരാൻ കെസി ആഗ്രഹിക്കുന്നുണ്ട്. സതീശൻ ഒഴിയേണ്ടിവന്നാൽ തന്റെ വിശ്വസ്തരിൽ ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും കെസി നടത്തും. ഇത് മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടിയായേക്കും. Also Read: മോശമായ രീതിയിൽ എൻ്റെ ഫോട്ടോകളെടുത്തു, പ്രസവശേഷം ഉണ്ടായത് ക്രൂരമായ ബോഡി ഷെയ്മിങ് : ബിപാഷ ബസു