'രമ്യ പറ്റിച്ചു'; മുതിർന്ന നേതാക്കൾക്ക് അതൃപ്തി, പൊട്ടിത്തെറിച്ച് തിരുവഞ്ചൂർ
രമ്യ ഹരിദാസ് എംഎൽഎയുടെ ധാർഷ്ട്യത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. മുതിർന്ന നേതാക്കളെയാണ് രമ്യ നുണ പറഞ്ഞ് കബളിപ്പിച്ചതെന്നും ഗുരുതരമായ തെറ്റാണെന്നും മുതിർന്ന നേതാക്കൾക്ക് വിമർശനമുണ്ട്.
ഡൽഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പാലക്കാട്
ചിറയൻകീഴിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനെതിരെ രമ്യ ഹരിദാസും സംഘവും കൈയേറ്റം നടത്തിയിരുന്നു. ഇത് അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സംഘത്തെയാണ് രമ്യ കബളിപ്പിച്ചത്. അടിപിടിയിൽ ഭാഗമായ രമ്യ ഹരിദാസിനോട് അന്വേഷണ സമിതിയുടെ ചുമതലയുള്ള മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ എം.എം.ഹസൻ നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രമ്യ എത്തിയില്ല. താൻ ഡൽഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് രമ്യ ഹരിദാസ് കെപിസിസി അന്വേഷണ സമിതിയെ കബളിപ്പിച്ചത്. തനിക്ക് നേരിട്ടെത്താൻ സാധിക്കില്ലെന്ന് എം.എം.ഹസനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. രമ്യ ഫോണിലൂടെ വിശദീകരണം നൽകിയെന്ന് ഇന്നലെ എം.എം.ഹസനും പറഞ്ഞിരുന്നു. എന്നാൽ രമ്യ കബളിപ്പിച്ചതാണോ അല്ലെങ്കിൽ കെപിസിസി നേതൃത്വത്തിന്റെ കൂടെ അറിവോടെയാണോ ഇതെന്ന് വ്യക്തമല്ല. ഡൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞ രമ്യ ഹരിദാസ് ഇന്നലെ മുഴുവൻ പാലക്കാട് ഉണ്ടായിരുന്നു. മാധ്യമങ്ങൾക്ക് രമ്യയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രമ്യ ഇന്നലെ ഡൽഹിയിലേക്ക് പോയിട്ടില്ല.
പരാതി പിൻവലിക്കാൻ ആവശ്യപ്പെടും
കൈയാങ്കളിയുടെ പേരിൽ പൊലീസിൽ നൽകിയ പരാതികൾ പിൻവലിക്കാൻ രമ്യയോടും ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വത്തോടും കെപിസിസി ആവശ്യപ്പെടും. കെപിസിസി അച്ചടക്കനടപടിയെടുത്ത സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടുപോകരുതെന്നാണു പാർട്ടിയുടെ നിലപാട്. വരുംദിവസങ്ങളിൽ കെപിസിസി അന്വേഷണസമിതി മുൻപാകെ ഹാജരാകുമ്പോൾ ഇക്കാര്യം രമ്യയോട് ആവശ്യപ്പെടും.
തിരുവഞ്ചൂരിന് അതൃപ്തി
ചിറയിൻകീഴിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ രമ്യ ഹരിദാസ് കത്ത് നൽകിയിരുന്നു. മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്. ഇതിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ശക്തമായ എതിർപ്പുണ്ട്. Also Read: സതീശനെതിരെ പാളയത്തിൽ പട; വിഷ്ണുനാഥിനെ താക്കോൽസ്ഥാനത്ത് എത്തിക്കാൻ വേണുഗോപാൽ, ചെന്നിത്തല ഔട്ടാകും