ചെറിയ തെറ്റുകൾക്ക് പോലും അഭിഷേകിനെ കുറ്റം പറഞ്ഞവർ എവിടെ?, ചോദ്യവുമായി ഇർഫാൻ പത്താൻ
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ 38 പന്തില്‍ 113 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ചെറിയ തിരിച്ചടികളുടെ പേരില്‍ പോലും അഭിഷേകിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കെതിരെയാണ് പത്താന്‍ ആഞ്ഞടിച്ചത്.
ചെറിയ പിഴവുകളുടെ പേരില്‍ പോലും അഭിഷേകിനെ ടീമില്‍ നിന്നും മാറ്റണമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും മുറവിളി കൂട്ടാറുണ്ടെന്നും എന്നാല്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ പറയുന്നു. അഭിഷേക് ഫോമില്‍ അല്ലാതിരുന്ന സമയത്തും താന്‍ അവനൊപ്പം ഉറച്ചുനിന്നിരുന്നുവെന്നും പത്താന്‍ ഓര്‍മിപ്പിച്ചു. ലോകത്തെ ഏറ്റവും ഭയരഹിതനായ ഹിറ്ററാണ് അഭിഷേക്. പ്രത്യേകിച്ച് ഓഫ്‌സൈഡില്‍ അഭിഷേക് പായിക്കുന്ന സിക്‌സറുകളും ഫോറുകളും അവിശ്വസനീയമാണെന്നും പത്താന്‍ പറഞ്ഞു.
മത്സരത്തില്‍ 9 ഫോറുകളും 11 സിക്‌സറുകളുമാണ് അഭിഷേക് അടിച്ചുകൂട്ടിയത്. വൈഭവ് സൂര്യവംശിക്കൊപ്പം 43 പന്തില്‍ 133 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് അഭിഷേക് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് മണ്ണില്‍ ഇത്രയും വേഗത്തില്‍ സെഞ്ചുറി നേടുക എന്നത് അപൂര്‍വനേട്ടമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.ALSO READ: Hardik Pandya : സോഷ്യൽ മീഡിയ കത്താൻ പോകുന്നു... ഹാർദ്ദിക് ചെന്നൈയിലേക്ക് തന്നെ എല്ലാം വ്യക്തമായ സൂചനകൾ
