1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyclone Alert Heavy Rain Kerala Weather

മുറസു ചുഴലിക്കാറ്റ് കരയിൽ, മൂന്ന് ചക്രവാതചുഴികൾ; നവംബർ എട്ട് വരെ മഴ

Kerala Weather, Heavy Rain, Rain Alert Kerala, Kerala Weather Updates
Kerala Weather

സംസ്ഥാനത്ത് നവംബർ എട്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 
 
ചുഴലിക്കാറ്റ് 
 
ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ്  മുറസു (MURASU ) കരയിൽ പ്രവേശിച്ചു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിൽ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മുറസു (MURASU ) തുടരുന്നു. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും ഉച്ചയോടെ ചുഴലിക്കാറ്റായി (Cyclonic Storm) ദുർബലപ്പെടാൻ സാധ്യത. ഇന്ന് അർധരാത്രിയോടെ വീണ്ടും ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി (deep depression) മാറാനും സാധ്യത.
 
ചക്രവാതചുഴികൾ
 
1. ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.
2. തീരദേശ കർണാടകയ്ക്ക് മുകളിൽ ചക്രവാതചുഴി
3. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതചുഴി
 
നവംബർ 3 മുതൽ 8 വരെയുള്ള തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ.വരെ) സാധ്യത.
 
മഴ മുന്നറിയിപ്പ് 
 
കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ട്. Also Read: വമ്പൻ ട്വിസ്റ്റ് ! ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, പകരം മുംബൈ ഇന്ത്യൻസിന് അർഷ്ദീപ് സിങ് !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, നാവികൻ കൊല്ലപ്പെട്ടു: പ്രതിഷേധമറിയിച്ച് ഇന്ത്യ