1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kalidas Jayaram

ഒന്നല്ല രണ്ട് തമിഴ് ചിത്രങ്ങള്‍, 'സര്‍പട്ട പരമ്പരൈ' സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ കാളിദാസ് ജയറാം !

കാളിദാസ് ജയറാം
ഒ.ടി.ടി റിലീസായി എത്തിയ 'സര്‍പട്ട പരമ്പരൈ'യ്ക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഈ ചിത്രത്തിന് 'നച്ചത്തിരം നഗര്‍ഗിരത്' എന്ന് പേര് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നായകനായി കാളിദാസ് ജയറാം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായകനായി ആദ്യം പരിഗണിച്ചിരുന്നത് അശോക് സെല്‍വനെ ആയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ കാളിദാസുമായി സിനിമ ചെയ്യാനാണ് പദ്ധതിയിടുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
 'സര്‍പട്ട'യില്‍ നായികാ വേഷത്തിലെത്തിയ ദുഷറ വിജയന്‍ കാളിദാസന്റെ നായികയായി എത്തും. അതേസമയം കമല്‍ഹാസന്റെ വിക്രമില്‍ ആന്റണി വര്‍ഗ്ഗീസിന് പകരക്കാരനായി കാളിദാസ് ജയറാം ടീമില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
പുത്തം പുതു കാലൈ,പാവ കഥൈകള്‍ തുടങ്ങി രണ്ട് ആന്തോളജി ചിത്രങ്ങളാണ് കാളിദാസന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 
അടുത്ത ലേഖനം
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആന്‍ അഗസ്റ്റിന്റെ പ്രായം അറിയാമോ?