1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vikram Box Office Collection from Kerala

കേരളത്തില്‍ നിന്ന് അപൂര്‍വ നേട്ടവുമായി 'വിക്രം'; വാരിക്കൂട്ടിയത് എത്രയെന്നോ?

Vikram Box Office Collection from Kerala
മലയാളത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് കമല്‍ഹാസന്‍ ചിത്രം വിക്രം. കേരളത്തില്‍ നിന്ന് മാത്രം 30 കോടി കളക്ട് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന നേട്ടമാണ് വിക്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ അപൂര്‍വനേട്ടം. ഇളയദളപതി വിജയിയെ മറികടന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 
 
ആഗോള തലത്തില്‍ വിക്രമിന്റെ കളക്ഷന്‍ 300 കോടിയായി. തമിഴ്നാട്ടില്‍ നിന്ന് മാത്രം വിക്രം നേടിയത് 122 കോടിയാണ്. ഓവര്‍സീസില്‍ നൂറ് കോടിക്ക് അടുത്തായി ആകെ കളക്ഷന്‍.
 
അടുത്ത ലേഖനം
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം: നയന്‍താരയുടെ അമ്മ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്?