അനുബന്ധ വാര്‍ത്തകള്‍
- Argentina vs Cape Verde: റൗണ്ട് 32 വിൽ അർജന്റീനയ്ക്കു എതിരാളികൾ സ്പെയിനെ വിറപ്പിച്ച കേപ് വെർദെ
- Cristiano Ronaldo: ലോകകപ്പ് നോക്ക്ഔട്ടിലെ ആദ്യ ഗോളുമായി റൊണാൾഡോ
- Portugal vs Croatia : അവസാന നിമിഷം വരെ ഉദ്യോഗം, റാമോസ് ഗോളിൽ ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ, കാത്തിരിക്കുന്നത് സ്പാനിഷ് പരീക്ഷണം
- Croatia vs Portugal: മോഡ്രിച്ചിന് നിരാശയോടെ മടക്കം; പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ, ക്രൊയേഷ്യ പുറത്ത്
- പോര്‍ച്ചുഗലിന്റെ പ്രശ്നം തന്നെ റൊണാള്‍ഡോയാണ്, തുറന്നടിച്ച് ഡീഗോ ഫോര്ലാന്
Argentina vs Cap Verde: ലോക ചാംപ്യൻമാരെ കേപ് വെർദെ പൂട്ടുമോ? നിർണായക മത്സരത്തിനു മെസി ഇറങ്ങുന്നു
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒൻപത് പോയിന്റോടെ അർജന്റീന ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്
Argentina vs Cap verde: ലോകകപ്പിന്റെ റൗണ്ട് 32 വിൽ അർജന്റീന ഇന്നിറങ്ങുന്നു. വൻമാരെ വെള്ളംകുടിപ്പിച്ച കേപ് വെർദെയാണ് അർജന്റീനയ്ക്കു എതിരാളികൾ. ഇന്ത്യൻ സമയം നാളെ (ജൂലൈ 4) പുലർച്ചെ 3.30 നാണ് മത്സരം ആരംഭിക്കുക. അമേരിക്കയിലെ മയാമി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒൻപത് പോയിന്റോടെ അർജന്റീന ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. മൂന്ന് മത്സരങ്ങളിൽ എട്ട് ഗോൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. ലയണൽ മെസ്സി മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ ആറ് ഗോളുകൾ നേടിയ മെസ്സി ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ മുന്നിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ വിശ്രമം ലഭിച്ച മെസ്സി ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിലുണ്ടാകും.
മറുവശത്ത്, ലോകകപ്പിൽ ആദ്യമായി കളിക്കുന്ന കേപ്പ് വെർദെ ഇതിനോടകം തന്നെ ടൂർണമെന്റിലെ അപ്രതീക്ഷിത ടീമായി മാറിക്കഴിഞ്ഞു. സ്‌പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ എന്നിവർക്കെതിരെ തോൽവിയറിയാതെ മൂന്ന് സമനിലകൾ നേടി നോക്കൗട്ടിലെത്തിയ ടീം ശക്തമായ പ്രതിരോധത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ലോക ചാമ്പ്യന്മാരെ ഭയപ്പെടുന്നില്ലെന്നും തങ്ങളുടെ ശൈലി മാറ്റാതെ കളിക്കുമെന്നും കേപ്പ് വേർഡ് പരിശീലകൻ ബുബിസ്റ്റ വ്യക്തമാക്കി.
അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയും എതിരാളികളെ നിസാരമായി കാണാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേപ്പ് വേർഡിന്റെ പ്രതിരോധവും കൗണ്ടർ അറ്റാക്കുകളും അപകടകരമാണെന്നും ഈ മത്സരം എളുപ്പമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധ്യത ആദ്യ ഇലവൻ
അർജന്റീന: എമിലിയാനോ മാർട്ടിനെസ്, നാഹുവൽ മൊളിന, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, ഫകുണ്ടോ മദീന, റോഡ്രിഗോ ഡി പോൾ, അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനസ്