1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. England beat croatia

England vs Croatia: 'ഇത്തവണ കപ്പ് വീട്ടിലേക്ക് തന്നെ'; ക്രൊയേഷ്യയെ പഞ്ഞിക്കിട്ട് ഇംഗ്ലണ്ട്

മത്സരം ആരംഭിച്ച് 12-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്‌നാണ് ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്

England beat croatia, World Cup 2026, Eng vs Cro
England

England vs Croatia: ആദ്യമൊരു ഗോളടിച്ച് പിന്നെയുള്ള സമയം മുഴുവൻ പ്രതിരോധിച്ചു തീർക്കാൻ ശ്രമിക്കുന്ന പഴയ ഇംഗ്ലണ്ടല്ല ഇത്, ഗോളുകൾ അടിച്ചുകൊണ്ടേയിരിക്കണം എന്ന വാശിയിൽ ലോകകപ്പിന്റെ ഫേവറിറ്റുകളാണ് അവരിപ്പോൾ. ക്രൊയേഷ്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. 
 
മത്സരം ആരംഭിച്ച് 12-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്‌നാണ് ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. 36-ാം മിനിറ്റിൽ മാർട്ടിൻ ബറ്റൂറിനയിലൂടെ ക്രൊയേഷ്യയുടെ മറുപടി ഗോളെത്തി. എന്നാൽ 42-ാം മിനിറ്റിലും 47-ാം മിനിറ്റിലും ക്രൊയേഷ്യയുടെ വല കിലുങ്ങി. ഹാരി കെയ്ൻ വീണ്ടും സ്‌കോർ ചെയ്തപ്പോൾ ജൂഡ് ബെല്ലിങ്ഹാമും അക്കൗണ്ടിലേക്ക് സംഭാവന ചെയ്തു. 
 
ആദ്യ പകുതി 3-1 എന്ന നിലയിൽ പിരിയുമെന്ന് ഉറപ്പായപ്പോൾ ദേ വരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോൾ ! പീറ്റർ മൂസയാണ് ആദ്യപകുതിയുടെ എക്‌സ്ട്രാ ടൈമിൽ ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മർകസ് റാഷ്‌ഫോർഡിലൂടെ ഇംഗ്ലണ്ട് നാലാമത്തെ ഗോളും നേടി ജയം ആധികാരികമാക്കി. 
About Writer
WEBDUNIA