1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Euro group f death group

മരണഗ്രൂപ്പിൽ ഇനി മരണക്കളി, ടീമുകൾക്കെല്ലാം അഗ്നിപരീക്ഷ

മരണ‌ഗ്രൂപ്പ്
യൂറോകപ്പിലെ മരണ‌ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ അവസാന പോരാട്ടാം എല്ലാ ടീമുകൾക്കും നിർണായകം. നിലവിൽ രണ്ട് കളികളിൽ നിന്നായി നാല് പോയന്റുകളോടെ ഫ്രാൻസാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. 3 പോയിന്റുമായി പോർച്ചുഗലും ജർമനിയും രണ്ടും മൂന്നും സ്ഥാനത്താണ്. ഒരു പോയിന്റുള്ള ഹംഗറിയാണ് നാലാം സ്ഥാനത്തുള്ളത്.
 
ഇതോടെ ഫ്രാൻസ്-പോർച്ചുഗൽ, ജർമനി-ഹംഗറി മത്സരങ്ങൾ ഗ്രൂപ്പിൽ നിർണായകമായിരിക്കുകയാണ്. ജർമനി അവസാന കളിയിൽ ഹംഗറിയെ തോൽപിച്ചാൽ ഫ്രാൻസ്-പോർച്ചുഗൽ മത്സരത്തിൽ തോൽക്കുന്നവർ പുറത്താവും.  ഗ്രൂപ്പ് എഫി‌ൽ ഇന്നലെ നടന്ന മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ഹംഗറി സമനിലയിൽ തളച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾ‌ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാർക്കെതി‌രെ ജർമനിയുടെ വിജയം.
അടുത്ത ലേഖനം
ന്യൂസിലൻഡ് ചെയ്‌തത് മണ്ടത്തരം, ഇന്ത്യ 300ന് മുകളിൽ റൺസടിച്ചാൽ വിജയിക്കുമെന്ന് ഷെയ്‌ൻ വോൺ