1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA's Malayalam Posts Explained: How Global Sports Brands Localize Content

ഫിഫയുടെ അഡ്മിൻ മലയാളിയാണോ? എന്നാൽ കാര്യം അതല്ല മലയാളം പോസ്റ്റുകൾക്ക് പിന്നിൽ മാർക്കറ്റിങ് തന്ത്രം മാത്രം!

FIFA Malayalam post,FIFA Malayalam,Lionel Messi Malayalam,FIFA regional content strategy,Regional content localization
ഇക്കഴിഞ്ഞ അര്‍ജന്റീനയുടെ മത്സരത്തിന് പിന്നാലെ ഫിഫയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് വന്ന മലയാളത്തിലുള്ള പോസ്റ്റ് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. മലയാളികളുടെ ഫുട്‌ബോളിനോടുള്ള ഭ്രമം ലോകം മുഴുവന്‍ അറിയാമെന്നും ചിലപ്പോള്‍ അഡ്മിന്‍ മലയാളിയാകുമെന്നും എന്നിങ്ങനെ പല തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലെത്തിയത്. നിര്‍വധി പേര്‍ ഫിഫയുടെ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. നേരത്തെയും ഇതിന്  സമാനമായി ലാലിഗ, ആഴ്‌സണല്‍ അടക്കമുള്ള നിര്‍വധി ക്ലബുകളുമെല്ലാം മലയാളം പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. എന്താണ് സത്യത്തില്‍ ഇതെന്ന് പരിശോധിക്കാം.
 
യഥാര്‍ഥത്തില്‍ ഇത് ആഗോളതലത്തില്‍ കമ്പനികള്‍ ഉപയോഗിക്കുന്ന റീജിയണല്‍ കണ്ടന്റ് ലോക്കലൈസേഷന്‍ എന്ന രീതി മാത്രമാണ്. ലോകമെങ്ങുമുള്ള ആരാധകരെ ലക്ഷ്യമിട്ട് അവരുടെ ഭാഷയിലും സംസ്‌കാരത്തിനും അനുയോജ്യമായ രീതിയില്‍ കണ്ടന്റ് നിര്‍മിക്കാന്‍ ഇതിനായി സാധിക്കുന്നു. ലളിതമായി പറഞ്ഞാല്‍ ഒരു അക്കൗണ്ടില്‍ നിന്ന് തന്നെ വിവിധ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കുന്ന രീതി.ALSO READ: Iam Back... Iam back..ഗോളിന് പിന്നാലെ ആവർത്തിച്ച് പറഞ്ഞ് റൊണാൾഡോ, വിമർശകരുടെ വായടപ്പിച്ച് 2 ഗോൾ
 
ഉദാഹരണമായി ഫിഫ പോസ്റ്റ് ചെയ്തിരിക്കുന്നത് കേരളത്തിലെ ഒരു ആരാധകന് മലയാളത്തില്‍ കാണാം, സ്‌പെയിനിലുള്ള ഒരാള്‍ക്ക് സ്പാനിഷിലും. ഉള്ളടക്കം ഒന്ന് തന്നെയാണെങ്കിലും ഭാഷയിലും അവതരണത്തിലുമെല്ലാം വ്യത്യസ്ഥമായിരിക്കും. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ഇതിനായി പ്രത്യേക ഫീച്ചറുകളുമുണ്ട്. ഉപഭോക്താവിന്റെ ഭാഷ, രാജ്യം, ആരെയാണ് കൂടുതല്‍ ഫോളോ ചെയ്യുന്നത് എന്നതെല്ലാം പരിശോധിക്കുന്ന ആല്‍ഗോരിതമാണ് ഈ പോസ്റ്റുകള്‍ ആരാധകരിലേക്ക് കൃത്യമായി എത്തിക്കുന്നത്. എ ഐയുടെ സഹായവും ഇതിനായി ഉപയോഗിക്കപ്പെടുന്നു. കേരളത്തിലുള്ള ഫുട്‌ബോള്‍ ആരാധകരുടെ സെര്‍ച്ച് പാറ്റേണടക്കം പരിഗണിച്ചുകൊണ്ടാണ് അത്തരം പോസ്റ്റുകള്‍ എത്തുന്നതെന്ന് സാരം. ഇത് ആരാധകരുമായി പേഴ്‌സണല്‍ കണക്ഷന്‍ നിര്‍മിക്കാന്‍ ബ്രാന്‍ഡുകളെ സഹായിക്കുന്നു. വിവിധ ബ്രാന്‍ഡുകളും ഈ രീതി തങ്ങളുടെ ബിസിനസിനായി പിന്തുടരുന്നു.
 
 
യുവേഫ വിവിധ രാജ്യങ്ങളിലെ ആരാധകര്‍ക്കായി പ്രാദേശിക ഭാഷകളില്‍ വീഡിയോ ക്ലിപ്പുകളും ഗ്രാഫിക്കുകളും പ്രചരിപ്പിക്കാറുണ്ട്. പ്രധാന മത്സരങ്ങളിലെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പല ഭാഷകളിലും എത്തിക്കുന്നതാണ് അവരുടെ രീതി. ഇതും ഒരു തരത്തില്‍ ഇതേ രീതി പിന്തുടരുന്നതാണ്. കായിക ലോകത്തിലെ മറ്റു പ്രമുഖ ലീഗുകളും ഇന്ന് പ്രദേശാടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വ്യാപകമായി ഉപയോഗിക്കുന്നു. ഒരേ വീഡിയോ വിവിധ ഭാഷകളിലുള്ള സബ്‌ടൈറ്റിലുകളോടെയോ പ്രാദേശിക ക്യാപ്ഷനുകളോടെയോ അവതരിപ്പിക്കുന്നത് സാധാരണ രീതിയായി മാറിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ മലയാളം ഉള്‍പ്പെടെ കൂടുതല്‍ ഇന്ത്യന്‍ ഭാഷകളില്‍ അന്താരാഷ്ട്ര കായിക സംഘടനകളുടെ ഔദ്യോഗിക ഉള്ളടക്കം കാണുന്നത് അതിശയിക്കേണ്ട കാര്യമല്ല.ALSO READ: Lionel Messi - Antonela Roccuzzo Love Story: അഞ്ച് വയസ് മുതൽ സുഹൃത്തുക്കൾ; മെസിയുടെ ജീവിതത്തിലേക്ക് അന്റോണെല്ല വന്നത് ഇങ്ങനെ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക