1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Kylian Mbappe Golden Boot Lionel Messi

'മെസിക്ക് പണി കൊടുക്കാൻ ആയിരുന്നോ ലൂസേഴ്‌സ് ഫൈനൽ'; എംബാപ്പെ തൂക്കി

എട്ട് ഗോളുകളും നാല് അസിസ്റ്റുമായി മുന്നിലുണ്ടായിരുന്ന അർജന്റീനയുടെ ലയണൽ മെസിയെ എംബാപ്പെ മറികടന്നു

Kylian Mbappe Golden Boot Lionel Messi, Messi, Mbappe, FIFA World Cup 2026
Mbappe

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിലെ ഇരട്ട ഗോളുകളോടെ ഗോൾഡൻ ബൂട്ട് പോരിൽ ഫ്രാൻസ് താരം കിലിയെൻ എംബാപ്പെ മുന്നിലെത്തി. ഈ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോളുകളുടെ എണ്ണം പത്തായി. 
 
എട്ട് ഗോളുകളും നാല് അസിസ്റ്റുമായി മുന്നിലുണ്ടായിരുന്ന അർജന്റീനയുടെ ലയണൽ മെസിയെ എംബാപ്പെ മറികടന്നു. ഫൈനലിൽ രണ്ട് ഗോളുകൾ അടിക്കാതെ മെസിക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ സാധിക്കില്ല. അതേസമയം ഗോൾഡൻ ബോൾ മെസിക്ക് തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും ഒന്നിച്ച് നേടുകയെന്ന അപൂർവ നേട്ടം സ്വന്തമാക്കുന്നതിൽ മെസിയെ എംബാപ്പെ തട്ടിയകറ്റുകയായിരുന്നു. 
 
ലോകകപ്പ് ചരിത്രത്തിലെ ഗോൾ വേട്ടയിലും എംബാപ്പെ മുന്നിലെത്തി. എംബാപ്പെയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം 22 ആയി. ലയണൽ മെസിയുടെ 21 ഗോളുകൾ എന്ന നേട്ടം മറികടന്നു. മൂന്ന് ലോകകപ്പുകൾ മാത്രം കളിച്ചാണ് എംബാപ്പെ ഇത്രയും ഗോളുകൾ നേടിയിരിക്കുന്നത്.  
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക