1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Manchester City Defeated United

റെഡ് കാർഡിൽ 10 പേരായി ചുരുങ്ങി; എന്നിട്ടും യുണൈറ്റഡിനെ തീർത്ത് സിറ്റി

English Premier Leagure, Manchester City Defeated United, Manchester City, Manchester United, Erling Haaland
Manchester City

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി യുണൈറ്റഡിനെ തകർത്തത്. എർലിങ് ഹാലണ്ട് ആണ് സിറ്റിക്കായി വിജയഗോൾ നേടിയത്. 
 
റെഡ് കാർഡ് 
 
മത്സരത്തിന്റെ 23-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിനെ ഫൗൾ ചെയ്തതിന് മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡൻ റെഡ് കാർഡ് കണ്ട് മടങ്ങി. പത്ത് പേരായി ചുരുങ്ങിയിട്ടും പ്രതിരോധത്തിലേക്ക് നീങ്ങാതെ തുടർച്ചയായി ആക്രമിച്ചു കളിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി ചെയ്തത്. 
 
ഗോൾ വീണില്ല 
 
മാഞ്ചസ്റ്റർ യുണൈറ്റഡും ആക്രമിച്ചു കളിക്കാൻ മോശമായിരുന്നില്ല. 16 ഷോട്ടുകളും മൂന്ന് ഷോർട്ട്‌സ് ഓൺ ടാർഗറ്റുമായി കണക്കിൽ മുന്നിൽ യുണൈറ്റഡ് തന്നെ. എന്നാൽ ഗോൾ നേടാൻ സാധിച്ചില്ല. സിറ്റിയുടെ ഗോൾകീപ്പർ ഡോണറുമ്മയാണ് യുണൈറ്റഡിന്റെ അവസരങ്ങളെല്ലാം തട്ടിയകറ്റിയത്. 
 
പോയിന്റ് ടേബിൾ 
 
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാല് കളികളിൽ നാല് ജയത്തോടെ ആർസനൽ ഒന്നാം സ്ഥാനത്തും അതേ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും. ഹൾ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അനായാസം ഇന്ത്യ; അഫ്ഗാനെതിരെ ഏഴ് വിക്കറ്റ് ജയം, സഞ്ജു നിരാശപ്പെടുത്തി