മെസിയുടെ പത്താം നമ്പർ ജേഴ്സി നിക്കോ പാസിന് ?
Nico Paz
അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർ മെസിയുടെ യാത്രപറച്ചിലിൽ വിതുമ്പുകയാണ്. പത്താം നമ്പർ ജേഴ്സിയിൽ മെസിയെ അല്ലാതെ മറ്റൊരു താരത്തെ അവർക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല.
ഇനി ആർക്ക്?
നിലവിൽ 18-ാം നമ്പർ ജേഴ്സി അണിഞ്ഞ് അർജന്റീനയ്ക്കായി കളിക്കുന്ന നിക്കോ പാസിനായിരിക്കും മെസിയുടെ പത്താം നമ്പർ ഇനി ലഭിക്കുക. 22 കാരനായ നിക്കോ പാസ് ഇറ്റലിയിലെ കോമോ ക്ലബിന് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. മെസിയുടെ പകരക്കാരൻ എന്ന നിലയിലാണ് അർജന്റീന നിക്കോ പാസിനെ കാണുന്നത്. അതുകൊണ്ട് തന്നെ പത്താം നമ്പർ ജേഴ്സിക്ക് നിക്കോ പാസ് അർഹനായേക്കുമെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിടവാങ്ങൽ മത്സരത്തിൽ മെസിയുടെ അസിസ്റ്റിൽ നിന്ന് ഒരു ഗോൾ നേടാനും നിക്കോ പാസിന് സാധിച്ചു.
ജേഴ്സി വിരമിക്കില്ല !
മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സിയും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മറഡോണ, റിക്വൽമി, മെസി എന്നിവർ ധരിച്ച ഇതിഹാസ നമ്പർ തുടരണമെന്നാകും അർജന്റീന തീരുമാനിക്കുക. മാത്രമല്ല ഫിഫയ്ക്ക് കീഴിൽ ലോകകപ്പ് പോലെയുള്ള രാജ്യാന്തര ടൂർണമെന്റുകൾ കളിക്കുമ്പോൾ ഇത്തരത്തിൽ ജേഴ്സി വിരമിക്കുക സാധ്യമല്ല.
