1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Women's asia cup mohsin naqvi to present trophy speculation over india's response

വനിതാ ഏഷ്യാകപ്പും പാകിസ്ഥാൻ്റെ ഷോക്കേസിൽ ഇരിക്കുമോ, വനിതാ ഏഷ്യാകപ്പ് കൈമാറേണ്ടത് മൊഹ്സിൻ നഖ്‌വി

Asia Cup 2025, Mohsin Naqvi Asia Cup 2025, India vs Pakistan, ഏഷ്യ കപ്പ്, മൊഹ്‌സിന്‍ നഖ്വി, ഇന്ത്യ പാക്കിസ്ഥാന്‍
പുരുഷ ഏഷ്യാകപ്പ് ഫൈനലും ഇന്ത്യയുടെ വിജയവും സാങ്കല്‍പ്പിക ട്രോഫി ഉയര്‍ത്തിയുള്ള ഇന്ത്യന്‍ താരങ്ങളുടെ ആഘോഷങ്ങളൊന്നും ക്രിക്കറ്റ് പ്രേമികള്‍ മറന്നു കാണില്ല. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ പ്രധാന നേതാവും പിസിബി, എസിസി പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും കപ്പ് വാങ്ങാന്‍ ഇന്ത്യ തയ്യാറാകാതിരുന്നതാണ് അന്ന് വിവാദങ്ങള്‍ക്കിടയാക്കിയത്. തുടര്‍ന്ന് സാങ്കല്‍പ്പിക കപ്പ് ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ ടീമിന്റെ ആഹ്‌ളാദപ്രകടനം. ഈ കപ്പ് പിന്നീട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ മൊഹ്‌സിന്‍ നഖ്വി തയ്യാറായിരുന്നില്ല.
 
 ഇക്കുറി വനിതാ ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുമ്പോഴും സംഭവങ്ങളുടെ സീസണ്‍ 2 ആയിരിക്കുമോ നടക്കുക എന്നതാണ് ക്രിക്കറ്റ് ലോകത്തിലെ ഇപ്പോഴത്തെ ആശങ്ക. സെപ്റ്റംബര്‍ 13ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം ചൂടുകയാണെങ്കില്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കിയത്.
 
 നിലവില്‍ വനിതാ ഏഷ്യാകപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ സെമിഫൈനല്‍ യോഗ്യത നേടിയിരിക്കുന്നത്. ഫൈനലില്‍ ഇന്ത്യ എത്തുകയും വിജയിക്കുകയും ചെയ്താല്‍ നഖ്വിയില്‍ നിന്നും ട്രോഫി ഇന്ത്യന്‍ ടീം ഏറ്റുവാങ്ങുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം വിഷയത്തില്‍ ബിസിസിഐ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഏതെങ്കിലും ഒരാണിന് ഈ അവസ്ഥ വരുമോ? 140 കിലോ ഡെഡ്‌ലിഫ്റ്റിൽ വെള്ളി മെഡൽ നേടിയിട്ടും സൈബർ ആക്രമണം, പ്രതികരിച്ച് പവർ ലിഫ്റ്റർ കീയ ബാനർജി