ഇതെന്ത് കഥ, കർണാടക SIRൽ ഐഡൻ്റിറ്റി തെളിയിക്കേണ്ടവരിൽ നന്ദൻ നിലേകനിയും ശിവ്‌രാജ് കുമാറും, നിരവധി പ്രമുഖർക്ക് നോട്ടീസ്
കര്‍ണാടകയില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഐഡന്റിറ്റി തെളിയിക്കേണ്ടവരുടെ പട്ടികയില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായി നന്ദന്‍ നിലേകനിയും നടന്‍ ശിവരാജ് കുമാറും ഉള്‍പ്പടെ ഒട്ടെറെ പ്രമുഖര്‍. ആധാര്‍ പദ്ധതിയുടെ സ്ഥാപക ചെയര്‍മാനായ നന്ദന്‍ നിലകേനിയുടെയും കുടുംബത്തിന്റെയും പേരുകള്‍ ഐഡന്റിറ്റി തെളിയിക്കേണ്ടവരുടെ പട്ടികയിലാണുള്ളത്. ഭാരതരത്‌ന ജേതാവായ ശാസ്ത്രജ്ഞന്‍ സി എന്‍ ആര്‍ റാവു, കന്നഡ നടന്‍ ശിവരാജ് കുമാര്‍, സെറോദ സ്ഥാപകരായ നിഖില്‍ കാമത്ത്, നിതിന്‍ കാമത്ത്, പത്മശ്രീ ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ ഹരേകല ഹജബ്ബ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
2002ലെ മുന്‍ എസ്‌ഐആര്‍ വിവരങ്ങളുമായി നിലവിലെ എന്‍ട്രികള്‍ ഒത്തുനോക്കാന്‍ സാധിക്കാതെ വന്നതാണ് നിലേകനി കുടുംബവും ശിവരാജ് കുമാറിന്റെ പേരുകളും പട്ടികയില്‍ വരാനുല്ല കാരണം. മാതാപിതാക്കളുറ്റെ പേരുകളില്‍ വ്യത്യാസം വന്നതാണ് കാമത്ത് സഹോദരന്മാര്‍ എസ്‌ഐആര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണം. പ്രൊഫ സിഎന്‍ആര്‍ റാവുവിന്റെ പേരിലെ അക്ഷരത്തെറ്റാണ് നോട്ടീസ് ലഭിക്കാനിടയാക്കിയത്. ഈ സംഭവം വിവാദമായതോടെ അദ്ദേഹം നേരിട്ട് ഹാജരാകേണ്ടെന്നും ജീവനക്കാര്‍ വീട്ടിലെത്തി വിവരം ശേഖരിക്കുമെന്നും തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി.
Clarification by the DEO, Dakshina Kannada, Regarding the Name Correction of Padma Shri Awardee Shri Harekal Hajabba.@SIR2026@ECISVEEP @SpokespersonECI pic.twitter.com/E2yI5Mjj0K
— Chief Electoral Officer, Karnataka (@ceo_karnataka) September 8, 2026
കര്‍ണാടകയിലുടനീളം വോട്ടര്‍ പട്ടികയില്‍ വിവരങ്ങള്‍ മാപ്പ് ചെയ്യാത്തതും ക്രമക്കേടുകള്‍ ഉള്ളതുമായ വോട്ടര്‍മാര്‍ക്കായി 43,81,141 നോട്ടീസുകളാണ് തയ്യാറാക്കിയിട്ടുല്ലത്. ഇതില്‍ 7,31,770 നോട്ടീസുകള്‍ വിതരണം ചെയ്തതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ കരട് പട്ടികയില്‍ നിന്നും ഏകദേശം 1.07 വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തത്. ഇതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഹിയറിംഗുകള്‍ ഒക്ടോബര്‍ 12 വരെയാണുള്ളത്.