1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vignesh krishna known as ambili arrested for sexually assaulting minor girl

സോഷ്യൽ മീഡിയയിൽ വൈറലായ അമ്പിളിയെന്ന വിഘ്നേശ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

തമിഴ്നാട്ടിലെ സേലത്തില്‍ നിന്നാണ് പ്രതിയെ എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Vignesh Krishna, Ambili, social Media, Pocso case,Kerala News
പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ അമ്പിളി എന്ന പേരില്‍ പ്രണയ റീലുകള്‍ ചെയ്ത് ശ്രദ്ധ നേടിയ വിഘ്‌നേശ് കൃഷ്ണയാണ് (24) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലീസ് പരാതി നല്‍കിയതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നു. തമിഴ്നാട്ടിലെ സേലത്തില്‍ നിന്നാണ് പ്രതിയെ എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
 
നേരത്തെ ടിക്ടോക് വീഡിയോകളിലൂടെയാണ് വിഘ്‌നേശ് ശ്രദ്ധ നേടിയത്. അമ്പിളി എന്ന പേരിലായിരുന്നു ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിരവധി ഫോളോവേഴ്‌സ് ഇയാള്‍ക്കുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിഘ്‌നേഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നേരത്തെ 2021ലും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അന്ന് വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരും, പാർട്ടിക്കെതിരെ മത്സരിച്ചവരുടെ കാര്യം വ്യത്യസ്തം: എം എ ബേബി