1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BLM Cooperative Fraud: ED Attaches ₹103 Crore Assets of Founder R. Premkumar

ഇഡി നടപടി ശക്തമാക്കി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ ആര്‍ പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) നവംബര്‍ 4-നായിരുന്നു ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി 12 കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടന്നത്.

BLM Financial Scam, Bharat Lajna Multi State Housing Co-operative Society,ED Raid Kerala,R. Premkumar BLM, Money Laundering Investigation, PMLA Enforcement Directorate, Assets Attachment ED,Luxury Cars Seized ED
കൊച്ചി: ഭാരത് ലജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎല്‍എം) സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപകാംഗവും സൊസൈറ്റി ചെയര്‍മാനുമായ ആര്‍. പ്രേംകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. പ്രേംകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയെത്തുടര്‍ന്ന് 103 കോടി രൂപയുടെ ആസ്തികള്‍ ഇഡി മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്തു.
 
പോര്‍ഷെ, റോള്‍സ് റോയ്‌സ്, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര വാഹനങ്ങളും 7,400 ഗ്രാം സ്വര്‍ണാഭരണങ്ങളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) നവംബര്‍ 4-നായിരുന്നു ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി 12 കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടന്നത്. എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, വയനാട് ജില്ലകളിലും ചെന്നൈയിലുമായിരുന്നു റെയ്ഡ്.
 
വകമാറ്റിയത് കോടികളുടെ നിക്ഷേപം; ഉപയോഗിച്ചത് 320 ബാങ്ക് അക്കൗണ്ടുകള്‍
 
നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുകയും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സൊസൈറ്റിയുടെ പേരില്‍ എടുത്ത വായ്പകളും സ്വന്തം ആവശ്യങ്ങള്‍ക്കായാണ് പ്രേംകുമാര്‍ വകമാറ്റിയതെന്ന് ഇഡി അന്വേഷണത്തില്‍ വ്യക്തമായി. സൊസൈറ്റിയുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന പ്രേംകുമാര്‍, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ക്രമക്കേടുകള്‍ നടത്തിയത്.
 
സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വായ്പയെടുത്ത തുകയും നിക്ഷേപ സമാഹരണ തുകയും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലും ആസ്തികള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കുകയായിരുന്നു. ഈ സാമ്പത്തിക ഇടപാടുകള്‍ക്കായി 320-ലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
 
കേരള പോലീസ് പ്രേംകുമാറിനും മറ്റ് ഭാരവാഹികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും സ്വത്ത് കണ്ടുകെട്ടലുകളും ഉണ്ടായേക്കുമെന്നാണ് സൂചന.ALSO READ: 'ഞാൻ എന്തിനാണ് മന്ത്രിയായിരിക്കുന്നത്'; സതീശൻ നടപ്പിലാക്കുന്നത് വകുപ്പ് മന്ത്രി എതിർത്ത കരാർ, അതൃപ്തി അറിയിക്കാൻ സണ്ണി ജോസഫ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഞാൻ എന്തിനാണ് മന്ത്രിയായിരിക്കുന്നത്'; സതീശൻ നടപ്പിലാക്കുന്നത് വകുപ്പ് മന്ത്രി എതിർത്ത കരാർ, അതൃപ്തി അറിയിക്കാൻ സണ്ണി ജോസഫ്