ഗർഭധാരണവും ബന്ധപ്പെടുന്ന സമയവും തമ്മിൽ ബന്ധമുണ്ട്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ചില സ്ത്രീകളിൽ ബീജസഞ്ചാരം അൽപ്പം പതുക്കെ മാത്രമേ നടക്കൂ
ചില സ്ത്രീകളിൽ ഗർഭധാരണം ഏറെ പ്രയാസകരമായ കാര്യമാണ്. എത്ര തവണ ബന്ധപ്പെട്ടിട്ടും ഗർഭ ധാരണം നടക്കുന്നില്ലെന്ന് ചില സ്ത്രീകൾ പറയാറുണ്ട്. ഗർഭധാരണത്തിന്റെ അടിസ്ഥാനം സെക്സ് തന്നെയാണ്. എത്ര തവണ ബന്ധപ്പെട്ടു എന്നതിനേക്കാൾ എപ്പോൾ ബന്ധപ്പെട്ടു എന്നതാണ് ഗർഭധാരണത്തിന്റെ അടിസ്ഥാനം. അതായത് ബന്ധപ്പെടുന്ന സമയവും ഗർഭധാരണവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്.
സ്ത്രീയുടെ ഓവുലേഷൻ ദിവസം കണക്കാക്കിയുള്ള ബന്ധപ്പെടലാണ് ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നത്. പുരുഷ ബീജത്തിന് 5-6 ദിവസം വരെ ആയുസുണ്ടാകും. എന്നാൽ സ്ത്രീകളുടെ ശരീരത്തിലെ അണ്ഡത്തിനു ഏറ്റവും കൂടി വന്നാൽ 48 മമിക്കൂർ ആയുസ് മാത്രമേ ഉണ്ടാകൂ. ഈ സമയം കണക്കാക്കി ബന്ധപ്പെടലാണ് ഗർഭധാരണം സാധ്യമാക്കുക. ആർത്തവം തുടങ്ങുന്ന ദിവസമോ അതിനു തൊട്ടുമുൻപുള്ള നാലഞ്ച് ദിവസങ്ങളിലോ ചിലപ്പോൾ ആർത്തവത്തിനു പിറ്റേന്നോ വരെയുള്ള ബന്ധപ്പെടലാണ് കൂടുതൽ ഗുണം ചെയ്യുക.
ചില സ്ത്രീകളിൽ ബീജസഞ്ചാരം അൽപ്പം പതുക്കെ മാത്രമേ നടക്കൂ. ഗർഭധാരണം വൈകാനുള്ള ഒരു പ്രധാനപ്പെട്ട കാരണം അതായിരിക്കാം. ബന്ധപ്പെട്ട ശേഷം അരക്കെട്ട് ഉയയർത്തി അൽപ്പനേരം നിൽക്കുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കും. കാൽ ഉയർത്തി തലയിണ പിൻഭാഗത്തു വെച്ച് കിടന്നാൽ ഇത് ബീഞ്ചത്തെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കും. അര ഭാഗം തലയിണയ്ക്ക് മുകളിൽ വരണം.
സെക്സ് സമയത്ത് ഉപയോഗിക്കുന്ന പല ലൂബ്രിക്കന്റുകളും ബീജങ്ങളെ നശിപ്പിക്കുന്നവയാണ്. ലൂബ്രിക്കന്റുകൾ വാങ്ങുമ്പോൾ സുരക്ഷിതമായവ വാങ്ങുക. ഗർഭധാരണം എളുപ്പം നടക്കണമെന്ന് ആഗ്രഹിക്കുന്നവർ ലൂബ്രിക്കന്റുകൾ ഒഴിവാക്കുന്നതും നല്ലതാണ്.