1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. How to be good in bed

ലൈംഗിക ബന്ധവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് ശരീര ശുചിത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്

Relationship
ലൈംഗികതയ്ക്ക് ജീവിതത്തിൽ വളരെ പ്രാധാന്യമാണ് ഉള്ളത്. ശാരീരികമായും മാനസികമായും മനുഷ്യനെ ഉത്തേജിപ്പിക്കുന്നതാണ് സെക്സ്. എന്നാൽ വളരെ ശ്രദ്ധയോടെ വേണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ. ആദ്യമായി സെക്സിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് ശരീര ശുചിത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും സ്വകാര്യ ഭാഗത്തെ മുടി നീക്കം ചെയ്യുകയും വേണം. അതുപോലെ ശാരീരിക ബന്ധത്തിനു മുൻപോ ശേഷമോ കുളിക്കുന്നത് നല്ലതാണ്. 
 
വായ്നാറ്റം സെക്സിൽ വലിയൊരു കടമ്പയാണ്. നിങ്ങൾക്ക് വായ്നാറ്റം, വിയർപ്പ് നാറ്റം എന്നിവ ഉണ്ടെങ്കിൽ പങ്കാളിയുടെ മൂഡ് കളയും. സെക്സിന് മുൻപ് പല്ലും വായും വൃത്തിയാക്കുന്നത് നല്ലതാണ്. 
 
നല്ല വൃത്തിയുള്ള അന്തരീക്ഷത്തിൽ ബന്ധപ്പെടാൻ ശ്രദ്ധിക്കുക. റൂമിൽ ദുർഗന്ധം ഉണ്ടെങ്കിൽ അത് മൂഡിനെ ബാധിക്കും. അതുപോലെ തന്നെ മുറിയിൽ വായു സഞ്ചാരം ഉറപ്പാക്കണം. ബെഡ് ഷീറ്റ്, തലയിണ എന്നിവ വൃത്തിയുള്ളതായിരിക്കണം. 
 
പങ്കാളിയുടെ ആഗ്രഹങ്ങളും അതുപോലെ ഇഷ്ടവും അറിഞ്ഞ് പെരുമാറാൻ ശ്രദ്ധിക്കുക. പങ്കാളിക്ക് ഇപ്പോൾ ശാരീരിക ബന്ധത്തിനു താൽപര്യമില്ലെങ്കിൽ അതിനെ മാനിക്കണം. ശാരീരിക ബന്ധത്തിനു താൽപര്യമുണ്ടോ എന്ന് ആദ്യമേ പങ്കാളിയോട് ചോദിക്കണം. പങ്കാളിയെ ബലമായി സെക്സിന് നിർബന്ധിക്കരുത്. സെക്സിൽ ഇഷ്ടപ്പെട്ട പൊസിഷനുകൾ, ഫാന്റസികൾ എന്നിവ പങ്കാളിയുമായി ചർച്ച ചെയ്യണം. 
 
പങ്കാളിയുടെ മൂഡ് ക്രിയേറ്റ് ചെയ്യാൻ ഓറൽ സെക്സ് അനിവാര്യമാണ്. ഓറൽ സെക്സിനും ഫോർപ്ലേയ്ക്കും ശേഷം മാത്രമേ ലിംഗപ്രവേശനം നടത്താവൂ. ശാരീരികമായി ബന്ധപ്പെടുമ്പോൾ പരസ്പരം വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരിക്കലും പോൺ വീഡിയോ കണ്ട ശേഷം സെക്സിൽ ഏർപ്പെടരുത്. 
അടുത്ത ലേഖനം
പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ