അനുബന്ധ വാര്‍ത്തകള്‍
- ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം
- 30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!
- മുട്ടയ്ക്ക് 10/10 സ്കോര്‍; പ്രശസ്ത ഡയറ്റീഷ്യന് എട്ട് ജനപ്രിയ പ്രോട്ടീന്‍ സ്രോതസ്സുകളെ റേറ്റ് ചെയ്യുന്നു
- ഈ ലളിതമായ പാചക പിഴവുകള്‍ ഹൃദയാഘാതത്തിന് കാരണമാകും!
- പഞ്ചസാര ഒഴിവാക്കിയാല്‍ താരന്റെ പ്രശ്നം മാറും!
സ്ത്രീകളിലെ മെനോപ്പോസ് ട്രാൻസിഷൻ എന്താണെന്ന് അറിയുമോ?
ഹോട്ട് ഫ്ളാഷസ് ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം
ആർത്തവവിരാമത്തിനു ഏതാനും വർഷങ്ങൾക്കു മുൻപ് സ്ത്രീകളിൽ കാണപ്പെടുന്നതാണ് മെനോപ്പോസ് ട്രാൻസിഷൻ. ആർത്തവ വിരാമത്തിനു 4-8 വർഷം മുൻപ് മെനോപ്പോസ് ട്രാൻസിഷൻ ലക്ഷണങ്ങൾ കാണിച്ചെന്നുവരാം.
സ്ത്രീ ശരീരത്തിലെ ഓവറിയിൽ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ പ്രവർത്തനം നിലയ്ക്കുന്നതാണ് ആർത്തവ വിരാമം. പ്രധാനമായും നാൽപ്പതുകളിലാണ് ഇത് സംഭവിക്കുക. അതിനു മുൻപായി ശരീരം മെനോപ്പോസ് ട്രാൻസിഷൻ ലക്ഷണങ്ങൾ കാണിക്കും.
ആർത്തവചക്രം താളം തെറ്റുന്നതാണ് മെനോപ്പോസ് ട്രാൻസിഷന്റെ പ്രധാന ലക്ഷണം. ഈ സമയത്ത് നിങ്ങളുടെ ആർത്തവം ക്രമരഹിതമല്ലാതെ ആയേക്കാം. ഉറക്കക്കുറവ്, ഹോട്ട് ഫ്ളാഷസ് (ആവിതള്ളൽ), മൂഡ് സ്വിങ്സ് എന്നിവയെല്ലാം മെനോപോസ് ട്രാൻസിഷൻ ലക്ഷണങ്ങളാണ്.
ഹോട്ട് ഫ്ളാഷസ് ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ശരീരത്തിൽ വല്ലാത്ത ഉഷണപുകച്ചിൽ തോന്നുകയും ഉറക്കം പോലും നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. നേരിട്ടു സൂര്യപ്രകാശം ഏൽക്കരുത്, രണ്ട് നേരം കുളിക്കുക, ശരീരത്തിൽ എരിച്ചിലും പുകച്ചിലും ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ നിയന്ത്രിക്കുക, മദ്യപാനം പുകവലി എന്നിവയും നിർബന്ധമായും ഒഴിവാക്കണം. ഈ സമയത്ത് ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.
മെനോപ്പോസ് ട്രാൻസിഷൻ പിരീഡിലേക്ക് എത്തിയാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. അമിതമായി ഭക്ഷണം കഴിക്കരുത്. ദിവസവും വ്യായാമം ചെയ്ത് ശരീരഭാരം നിയന്ത്രിക്കുക.