അനുബന്ധ വാര്‍ത്തകള്‍
- Potato health benefits: ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ, ആരോഗ്യ ഗുണങ്ങള്‍ നിരവധി
- ഒരുമാസം പാലുകൊണ്ടുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു നോക്കു, അതിശയകരമായ ആരോഗ്യഗുണങ്ങള്‍!
- കുടിക്കുന്ന സമയം അനുസരിച്ച് ഫലം കിട്ടും: പാലുകുടിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്
- പ്രോട്ടീനും പോഷകങ്ങളും ധാരാളം, തൈരിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ
- ഉരുളക്കിഴങ്ങ് ഇഷ്ടമുള്ളവരാണോ, അമിതമാകരുത്
ഈ കിഴങ്ങ് പോഷകങ്ങളുടെ കലവറ; വാഴപ്പഴത്തിലുള്ളതിലും കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു!
ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഉരുളക്കിഴങ്ങ് ഒട്ടും പിന്നിലല്ല. വിറ്റമിന്‍ സി, ബി6, ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഉരുളക്കിഴങ്ങിലുണ്ട്. രോഗപ്രതിരോധ ശേഷിക്കും, ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി എന്ന ആന്റിഓക്‌സിഡന്റ് അത്യാവശ്യമാണ്. മുറിവുകള്‍ ഉണങ്ങാനും ഇത് സഹായിക്കും. വാഴപ്പഴത്തിലുള്ളതിലും കൂടുതല്‍ പൊട്ടാസ്യം ഉരുളക്കിഴങ്ങിലുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും പൊട്ടാസ്യം അത്യാവശ്യമാണ്.
ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും. ഫ്‌ളാവനോയിഡ്, കാരറ്റനോയിഡ്, ഫെനോലിക് ആസിഡ് തുടങ്ങി നിരവധി ആന്റിഓക്‌സിഡന്റുകളാണ് ഉരുളക്കിഴങ്ങിലുള്ളത്. കൂടാതെ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും ഉരുളക്കിഴങ്ങിനാകും.