അനുബന്ധ വാര്‍ത്തകള്‍
- യാത്രക്കാരന് വിമാനത്തിലെ ടോയ്ലറ്റില് കുടുങ്ങി; ടിക്കറ്റ് തുക മുഴുവന്‍ തിരിച്ചു കൊടുത്ത് കമ്പനി
- ശുചിമുറിയില്‍ പുകവലിച്ചു; വന്ദേഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടു
- റെയില്‍വെ സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ടോയ്ലറ്റില് കയറുമ്പോള്‍ ചെരിപ്പ് ധരിക്കാറുണ്ടോ?
- മൊബൈല്‍ ഫോണുമായാണോ ടോയ്ലറ്റില് പോകുന്നത്?
ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ജനനേന്ദ്രിയങ്ങള്‍ നേരിട്ട് ടോയ്‌ലറ്റ് സീറ്റില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
വൃത്തിയില്ലാത്ത ടോയ്‌ലറ്റുകളില്‍ നിന്ന് അതിവേഗം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ടോയ്‌ലറ്റ് സീറ്റുകളില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോള്‍ ഏറ്റവും ശ്രദ്ധയോടെ വൃത്തിയാക്കേണ്ട സ്ഥലമാണ് ടോയ്‌ലറ്റ് സീറ്റ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ടോയ്‌ലറ്റ് സീറ്റ് കഴുകാന്‍ മാത്രമായി ചെറിയൊരു ബ്രഷ് കരുതുന്നത് നല്ലതാണ്.
ജനനേന്ദ്രിയങ്ങള്‍ നേരിട്ട് ടോയ്‌ലറ്റ് സീറ്റില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കും മുന്‍പ് ടോയ്‌ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുക. ഉപയോഗ ശേഷം ടോയ്‌ലറ്റ് സീറ്റിനു ചുറ്റും വെള്ളം ഒഴിച്ച് വൃത്തിയാക്കണം. ടോയ്‌ലറ്റ് സീറ്റ് ഉപയോഗിക്കുന്നതിനു മുന്‍പും ഇങ്ങനെ വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ടോയ്‌ലറ്റ് സീറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശരീരഭാഗങ്ങളില്‍ കൈ കൊണ്ട് സ്പര്‍ശിക്കരുത്.