അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രതിസന്ധി: സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും 77% പേര്‍ക്കും വിറ്റാമിന്‍ ഡി കുറവ്
- സംസ്ഥാനത്ത് ജലജന്യ രോഗങ്ങള്‍ വ്യാപിക്കുന്നു; രോഗലക്ഷണങ്ങളും മുന്‍കരുതലുകളും അറിയണം
- മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചതവ് വരുന്നതിന്റെ കാരണം ഇതാണ്
- കര്‍ണാടകയില്‍ എയ്ഡ്സ് കേസുകളില്‍ വര്‍ധനവ്; കാരണം പുരുഷന്മാര്ക്കിടയിലെ സുരക്ഷിതമല്ലാത്ത സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍
- നിങ്ങളുടെ കുട്ടി ഉത്കണ്ഠയോടോ വിഷാദത്തോടോ മല്ലിടുകയാണോ? ഇക്കാര്യങ്ങള്‍ അറിയണം
വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍
ഒരു പ്രദേശം ജീവിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് മനസില്കരുതുമ്പോള് ആദ്യം തോന്നുന്നത് അവിടെത്തെ വൃത്തി തന്നെയാണ്. ലോകത്ത് ഏറ്റവും വൃത്തിയുള്ള ചില രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യ സ്ഥാനത്തുള്ളത് ഫിന്‍ലാന്റാണ്. ഇവിടെത്തെ വായുവും ജലവും ശുദ്ധമാണ്.
എന്‍വയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്സിലും ഗ്രീന്‍ എക്കണോമി ഇന്‍ഡക്സിലും മുന്നിലാണ് ഫിന്‍ലാന്റ്. രണ്ടാം സ്ഥാനത്ത് സ്വീഡനാണ്. ഇവിടെ മലിനീകരണത്തിനെതിരെ ശക്തമായ നിയമങ്ങള്‍ തന്നെയുണ്ട്. ലോകത്തെ മൂന്നാമത്തെ സമ്പന്ന രാഷ്ട്രമായ നോര്‍വെ വൃത്തിയുടെ കാര്യത്തിലും മുന്നിലാണ്. ഹൈഡ്രോപവര്‍ ഊര്‍ജമാണ് ഇവിടെ കൂടുതലും ഉപയോഗിക്കുന്നത്.
സ്വിസര്‍ലാന്റില്‍ മികച്ച വേസ്റ്റ് മാനേജ് മെന്റ് സംവിധാനമാണുള്ളത്. കൂടാതെ ശക്തമായ നിയമങ്ങളും ഉണ്ട്. ശുചിത്വത്തില്‍ ലക്സംബര്ക്കും മുന്നിലാണ്. ചെറിയരാജ്യമാണെങ്കിലും ഇവിടത്തെ ഇപിഐ സ്കോര്‍ 82.3 ആണ്. യൂറോപ്യന്‍ രാഷ്ടമായ ആസ്ട്രിയയും വൃത്തിയില്‍ മുന്നിലാണ് ഇവിടത്തെ ഇപി ഐ സ്കോര്‍ 79.6 ആണ്. കൂടാതെ യുകെ, ഡെന്മാര്ക്ക്, ഐസ്ലാന്റ് എന്നീരാജ്യങ്ങളും വൃത്തിയില്‍ മുന്നിലാണ്.