1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Thrissur Woman abducted and gang raped quatation gang arrested

ഭാര്യയുടെ ക്വട്ടേഷൻ, ഭർത്താവിൻ്റെ കാമുകിയെ തൃശൂരിൽ നിന്ന് തട്ടികൊണ്ടുപോയി, കൂട്ടബലാത്സംഗം

Thrissur crime
തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് യുവതിയെ ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നല്‍കിയ ക്വട്ടേഷനിലാണ് സംഘം യുവതിയെ കൂടബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു.
 
തിരുപ്പൂര്‍ സ്വദേശിയാണ് യുവതിയുടെ കാമുകന്‍. ഇയാളുടെ കൈകാലുകള്‍ തല്ലിയൊടിച്ച നിലയിലാണ്. നാല് ദിവസം മുന്‍പായിരുന്നു സംഭവം. തിരുപ്പൂര്‍ സ്വദേശിയായ യുവാവും നിലമ്പൂര്‍ സ്വദേശിനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഈ ലൊക്കേഷന്‍ മനസിലാക്കിയ യുവാവിന്റെ ഭാര്യ തമിഴ്നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ കൃത്യത്തിനായി നിയൊഗിക്കുകയായിരുന്നു. പോലീസ് എന്ന് ചമഞ്ഞാണ് ക്വട്ടേഷന്‍ സംഘം ലോഡ്ജിലെത്തിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഫ്ലൈറ്റിൽ ഉണ്ടായിരുന്നത് 166 ഇസ്രായേലികൾ, തീവ്രവാദികൾ ലക്ഷ്യമിട്ടത് 9/11 മാതൃകയിലെ ആക്രമണം, രക്ഷകനായത് ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാർ