ഹമാസിനു ഇനിയൊരു മടങ്ങിവരവില്ല; സൈനിക വേഷത്തില്‍ ഗാസ സന്ദര്‍ശിച്ച് നെതന്യാഹു
ഗാസയില്‍ കാണാതായ 101 ഇസ്രായേലി ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5 മില്യണ്‍ ഡോളര്‍ പ്രതിഫലമായി നല്‍കുമെന്നും നെതന്യാഹു
netanyahu
ഗാസയില്‍ കാണാതായ 101 ഇസ്രായേലി ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5 മില്യണ്‍ ഡോളര്‍ പ്രതിഫലമായി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലികളായ ബന്ദികളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ വേട്ടയാടിപിടിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ വര്‍ഷം ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200ലേരെ പേര് കൊല്ലപ്പെടുകയും 250 ഓളം പേര് ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 44,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍. യുദ്ധത്തില്‍ നിരവധി ഹമാസ് നേതാക്കളെയും ഹമാസിന്റെ സൈനികനേതൃത്വത്തെയും ഇസ്രായേല്‍ തകര്‍ത്തിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന ലബനന് ആസ്ഥാനമായ ഹിസ്ബുല്ലയുടെ തലവന്മാരെയും ഇസ്രായേല്‍ വധിച്ചിരുന്നു.