1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Medical College Morphing Case

മെഡിക്കല്‍ കോളേജ് മോര്‍ഫിംഗ് കേസ്: പ്രതിയായ ഏബല്‍ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തു

police
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയായ ആബെല്‍ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ ഓഗസ്റ്റ് 7 വരെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഇതാദ്യമായല്ല എബലിനെ കോടതിയില്‍ ഹാജരാക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും അന്ന് ജാമ്യം ലഭിച്ചിരുന്നു. 
 
എന്നാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതികളുമായി മുന്നോട്ടുവരികയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏബലിനെതിരെ നിലവില്‍ അഞ്ച് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്  വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യാത്രാക്കൂലി തട്ടിയെടുക്കാന്‍ പുരുഷ യാത്രക്കാരെ സ്ത്രീകളാക്കി മാറ്റുന്ന കെഎസ്ആര്‍ടിസിയില്‍ പുതിയ തട്ടിപ്പ്