ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്
Middle East Crisis
നേരത്തെയുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് ചികിത്സയ്ക്കായി മാറ്റിപ്പാര്‍പ്പിച്ചിരുന്ന ടെഹ്റാനിലെ ആശുപത്രിയില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍, അവിടെയുണ്ടായിരുന്ന ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ ടെലിവിഷന്‍ ശൃംഖലയായ 'അല്‍ അറബി'ക്ക് വ്യാഴാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഇറാനിലെ 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്' അംഗമായ മൊഹ്സെന്‍ ഹെയ്ദാരി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ റിപ്പോര്‍ട്ട് പറയുന്നു. 'അദ്ദേഹത്തിന് പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷവും ടെഹ്റാനിലെ മൂന്ന് ആശുപത്രികളില്‍ ബോംബാക്രമണം നടന്നു' ഹെയ്ദാരി പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'മൊജ്തബ ഖമനേയി ഉണ്ടായിരുന്നത് മൂന്നാമത്തെ ആശുപത്രിയിലായിരുന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
