1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. KL Rahul Century vs Mumbai Indians

'രാഹുല്‍ പര്‍വ്വം'; മുംബൈ ഇന്ത്യന്‍സിനെ പഞ്ഞിക്കിട്ട് ലഖ്‌നൗ നായകന്‍, മിന്നല്‍ സെഞ്ചുറി

KL Rahul
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിന് സെഞ്ചുറി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് രാഹുല്‍ ലഖ്‌നൗവിനെ മുന്നില്‍ നിന്ന് നയിച്ചത്. തന്റെ കരിയറിലെ നൂറാം ഐപിഎല്‍ മത്സരത്തിലാണ് രാഹുല്‍ സെഞ്ചുറി നേടിയതെന്ന പ്രത്യേകതയും ഉണ്ട്. 
 
57 പന്തില്‍ അഞ്ച് സിക്‌സും ഒന്‍പത് ഫോറും സഹിതമാണ് രാഹുല്‍ സെഞ്ചുറി നേടിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്ന രാഹുല്‍ മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു. 
 
അടുത്ത ലേഖനം
സെലക്ടർമാർ ഹാപ്പി: ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു