അനുബന്ധ വാര്‍ത്തകള്‍
- ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന
- രാജസ്ഥാന് അടിതെറ്റി, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഗില്ലിന്റെ ജിടി, ഐപിഎല്‍ പ്ലേ ഓഫില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്
- 154 കിലോമീറ്റര്‍ വേഗത! ഐപിഎല്‍ 2026ലെ വേഗമേറിയ ബോള്‍, ആരാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസര്‍ അശോക് ശര്‍മ
- India vs SA: 100 കടന്നു പക്ഷേ, പ്രതിരോധകോട്ട തീർത്ത സായ് സുദർശനും പുറത്ത്, 4 വിക്കറ്റ് അകലത്തിൽ ഇന്ത്യൻ തോൽവി
- India vs SA 2nd Test: ലക്ഷ്യത്തിന് മുന്നിൽ കാലിടറി ഇന്ത്യ, രണ്ടാം ഇന്നിങ്ങ്സിലും ബാറ്റിംഗ് തകർച്ച, 5 വിക്കറ്റ് നഷ്ടമായി
എന്താ സായി ഇത്, ഇനി പശയൊട്ടിച്ച് കളിക്കേണ്ടി വരുമോ? , തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റ് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് സായ് സുദർശൻ
ക്രിക്കറ്റില്‍ ബാറ്റര്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും നിര്‍ഭാഗ്യകരവും ക്രിക്കറ്റില്‍ അപൂര്‍വമായ കാര്യവുമാണ് ഹിറ്റ് വിക്കറ്റ്.
ക്രിക്കറ്റില്‍ ബാറ്റര്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും നിര്‍ഭാഗ്യകരവും ക്രിക്കറ്റില്‍ അപൂര്‍വമായ കാര്യവുമാണ് ഹിറ്റ് വിക്കറ്റ്. എന്നാല്‍ ഇപ്പോഴിതാ സമാനതകളില്ലാത്ത തരത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ട ബാറ്റ് വിക്കറ്റില്‍ തട്ടി പുറത്തായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍ സായ് സുദര്ശന്.
രാജസ്ഥാന് റോയല്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിലാണ് താരം വീണ്ടും ഹിറ്റ് വിക്കറ്റായി മടങ്ങിയത്. ആദ്യ ക്വാളിഫയറില്‍ ബെംഗളുരുവിനെതിരെയും സമാനമായ രീതിയില്‍ സായ് ഔട്ടായിരുന്നു. ഇന്നലെ നടന്ന മത്സരത്തീല്‍ 32 പന്തില്‍ 58 റണ്‍സ് നേടി നില്‍ക്കെയാണ് ബ്രിജേഷ് ശര്‍മയുടെ പന്തില്‍ ഷോട്ടിന് ശ്രമിക്കവെ ബാറ്റ് കയ്യില്‍ നിന്ന് പിടി വിഴുകയും വിക്കറ്റില്‍ ചെന്ന് പതിക്കുകയും ചെയ്തു. തേര്‍ഡ് മാനില്‍ പന്ത് ബൗണ്ടറി കടന്നെങ്കിലും താരം പുറത്താവുകയായിരുന്നു.
THE RAREST OF RARE DISMISSALS!
— IndianPremierLeague (@IPL) May 29, 2026
TWICE IN TWO INNINGS
Sai Sudharsan's bat fell onto his own stumps
Updates https://t.co/eupS8cBPc2#TATAIPL | #Qualifier2 | #TheFinalLeap | #GTvRR pic.twitter.com/htGSYpu3YH
സായ് പുറത്താവുമ്പോള്‍ അവിശ്വസനീയതയോടെയും നിരാശയോടുമാണ് ഗില്‍ പ്രതികരിച്ചത്. മത്സരത്തില്‍ വിക്കറ്റ് നഷ്ടമാവാതെ ഗുജറാത്ത് വിജയത്തിനോട് അടുത്ത് നില്‍ക്കെയായിരുന്നു സായുടെ പുറത്താകല്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വൈഭവ് സൂര്യവംശിയുടെ 96 റണ്‍സ് പ്രകടനത്തിന്റെ മികവില്‍ 215 റണ്‍സെന്ന വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ശുഭ്മാന്‍ ഗില്‍ സെഞ്ചുറിയുമായി തിളങ്ങിയതോടെ 3 വിക്കറ്റ് നഷ്ടത്തില്‍ അനായസമായി ഗുജറാത്ത് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.