എഐ വിതരണശൃംഖല ചൈനയിൽ നിന്നും സുരക്ഷിതമാക്കാൻ യുഎസ്, കൂട്ടായ്മയിൽ ഇന്ത്യയും
എ ഐ അത്യാധുനിക സെമികണ്ടക്ടര്‍ ചിപ്പുകള്‍ തുടങ്ങിയ നിര്‍ണായകമായ സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖല ചൈനയില്‍ നിന്നും സുരക്ഷിതമാക്കാനുള്ള യുഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആഗോള കൂട്ടായ്മയില്‍ പങ്കാളിയായി ഇന്ത്യയും. ചൈനയില്‍ നിന്നുള്ള സുരക്ഷാവെല്ലുകള് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ, ഇസ്രായേല്‍,ബ്രിട്ടന്, ദക്ഷിണ കൊറിയ,ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ സാന്‍ ഫ്രാന്‍സിസ്കോ ഡിക്ലറേഷന്‍ ഓണ്‍ ദി സെക്യൂര്‍ ഫൗണ്ടേഷന്‍സ് ഓഫ് എന്‍ഡ്യൂറിങ് പ്രോസ്പിരിറ്റി എന്ന കരാറില്‍ ഒപ്പുവെച്ചത്. ജര്‍മനി, സ്വീഡന്, നെതര്‍ലന്‍ഡ്സ്, യൂറോപ്യന്‍ കമ്മീഷന് എന്നിവയും വരും ആഴ്ചകളില്‍ കരാറിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള എഐ വ്യവസായത്തിന് ആവശ്യമായ സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍,അടിസ്ഥാന ഊര്ജസൗകര്യങ്ങള്,അത്യാധുനിക ഉല്പാദന സംവിധാനങ്ങള്‍,ഡാറ്റ സെന്ററുകള്‍ എന്നിവയുടെ സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പാക്കാന്‍ അമേരിക്ക രൂപവത്കരിച്ച പാക്സ് സിലിക്ക സംരഭത്തിന്റെ ഭാഗമായാണ് പുതിയ കരാര്‍. 2025 ഡിസംബറില്‍ യുഎസ് തുടക്കമിട്ട ഈ സഖ്യത്തില്‍ 2026 ദെബ്രുവരിയില് ഇന്ത്യയില്‍ വെച്ച് നടന്ന എഐ ഇമ്പാക്ട് ഉച്ചകോടിയിലാണ് ഇന്ത്യ ഔദ്യോഗികമായി അംഗമായത്.
