1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. MOTO G9: Specs and price

48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 20W ഫാസ്റ്റ് ചാർജിങ്; 11,999 രൂപയ്ക്ക് MOTO G9 വിപണിയിൽ

വാർത്തകൾ
Moto G9 എന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണിയിൽ അവതരിപിച്ച് മോട്ടറോള, 4 ജിബി റാം 64 ജിബി സ്റ്റോറേജിൽ വിപണിയിലെത്തര്യിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 11,999 രൂപയാണ് വില. ഈ മാസം 31ന് ഉച്ചയ്ക്ക് 12 മണി മുതൽ മുതൽ ഫ്ലിപ്‌കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. 
 
6.5 ഇഞ്ചിന്റെ മാക്സ് വിഷൻ ടിഎഫ്‌ടി ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ എത്തിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 2 മെഗാപിക്സൽ, 2 മാക്രോ എന്നിവയാണ് ട്രിപ്പിൾ ക്യാമറയിലെ മറ്റു സെൻസറുകൾ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 20W ഫാസ്റ്റ് ചർജിങ് സംവിധാനത്തോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി9ൽ നൽകിയിരിയ്ക്കുന്നത്.
അടുത്ത ലേഖനം
രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കപിൽ സിബൽ